മലയാള സിനിമയുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ദിനമാണ്. ആരാധകരും പ്രിയപ്പെട്ടവരും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ്. അതിൽ മകൾ മീനാക്ഷി ദിലീപ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയം. കുറച്ചുനാളായി പോസ്റ്റുകൾ ഒന്നും പങ്കിടാത്ത മീനാക്ഷി അച്ഛന്റെ പിറന്നാൾ ദിനത്തിന് സ്‌പെഷ്യൽ ചിത്രത്തിന് ഒപ്പമാണ് എത്തിയത് ഒപ്പം അച്ഛന്റെ പുത്തൻ ചിത്രം ഭഭാബയുടെ വിശേഷങ്ങളും മീനാക്ഷി പങ്കുവച്ചു. ഈ ലോകത്തിൽ മീനാക്ഷിക്ക് അമ്മയേക്കാൾ പ്രിയം അച്ഛനെയാണ്
ഏത് പ്രതിസന്ധി വന്നാലും തനിക്കൊപ്പം ആശ്വാസവും കരുത്തുമായി മകളുണ്ടാകുമെന്ന് ദിലീപിന് അറിയാം. അതിനാൽ തന്നെ മകളോട് ദിലീപിനുള്ള സ്നേഹം അളക്കാൻ പോലും കഴിയുന്നതല്ല. പതിവിൽ നിന്നും വിപരീതമായി സ്റ്റൈലിഷ് അച്ഛനൊപ്പം ട്രെന്റി ലുക്കിലാണ് ബെർത്ത് ഡെ സ്പെഷ്യൽ ഫോട്ടോയിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഹാപ്പി ബെർത്ത് ഡെ അച്ഛാ… എന്ന് കുറിച്ച് ദിലീപിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. ഇരുവരും ഒരുമിച്ച് നടത്തിയ വിദേശ യാത്രയ്ക്കിടെ പകർത്തിയതാണ് ചിത്രമെന്നത് വ്യക്തം. ദിലീപും ഇളയ മകൾ മഹാലക്ഷ്മി ഒക്ടോബറിൽ പിറന്നാൾ ആഘോഷിക്കുന്നവരാണ്. പക്ഷെ മീനാക്ഷി സഹോദരിയുടെ പിറന്നാൾ മറന്നെങ്കിലും അച്ഛന്റെ ബെർത്ത് ഡെ ഓർത്ത് വെച്ചിരുന്നു. മഞ്ജുവിന്റെ ഇരുപത്തിയൊന്നാം വയസിലാണ് മീനാക്ഷി പിറന്നത്.
അമ്മയെക്കാൾ അടുപ്പം മകൾക്ക് അച്ഛനോടാണെന്നത് മനസിലാക്കിയാണ് മഞ്ജു വിവാഹമോചന സമയത്ത് പോലും മകൾക്ക് വേണ്ടി വാശി പിടിക്കാതെ മകളുടെ ഇഷ്ടം പോലെ അച്ഛനൊപ്പം അയച്ചത്. മഞ്ജുപോയശേഷം ഒരു നിഴൽപോലും മീനാക്ഷിക്ക് മേൽ വീഴാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു.
















