വിദ്യാഭ്യാസ വകുപ്പിന്റെ PM ശ്രീ പദ്ധതിയുടെ പേരില്‍ മുന്നണിയിലുണ്ടായ ശക്തമായ വിയോജഡിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി PMശ്രീ പദ്ധതിയുടെ വരുംവരായ്കകള്‍ ചര്‍ച്ച ചെയ്തു. സി.പി.ഐ നിലപാടില്‍ നിന്നും പിന്‍മാറില്ലെന്നുറപ്പായതോടെയാണ് മുഖ്യമന്ത്രി തന്നെ ഇറങ്ങാന്‍ തീരുമാനിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാനാണ് PM ശ്രീ പദ്ധതി വിവാദമാക്കിയേെതാന്ന ബി.ജെ.പിയുടെ വിമര്‍ശനവും, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടവുമെല്ലാം പരിഗണിച്ചാണ് സി.പി.എമ്മിന്റെ അനുനയ നീക്കം. കേന്ദ്രത്തില്‍ സി.പി.എം സി.പി.ഐ നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും കേരളത്തിലെ വിഷയം കേരളാ ഘടകത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കട്ടേയെന്ന നിലപാടാണ് എടുത്തത്.
എന്നാല്‍, ഈ വിഷയത്തില്‍ സി.പി.ഐയുടെ കടുംപിടുത്തം ഇതുവരെ അയഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എം.എന്‍. സ്മാരകത്തില്‍ എത്തി ബിനോയ് വിശ്വത്തെയം മന്ത്രിമാരെയും കണ്ടിരുന്നു. എന്നിട്ടും, വിഷയത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. ആഈദ്യമൊക്കെ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം അവഗണിച്ചെങ്കിലും നിലവില്‍ സി.പി.ഐ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതാണ് മുഖ്യമന്ത്രിയെ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കാരണമാക്കിയത്. അതുകൊണ്ടു കൊണ്ടുതന്നെ പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സി.പി.ഐയുടെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദുമാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സംസാരിച്ചത്. മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ എക്‌സിക്യൂട്ടീവ് യോഗം വൈകീട്ടും തുടരും.
വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന പൊതുവികാരം എന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്നു. മുന്നണിയെ പ്രതിസന്ധിയില്‍ ആക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലര്‍ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് പുന്നപ്ര – വയലാര്‍ വാര്‍ഷികത്തിനു പോകേണ്ടതാണ്. എന്നിട്ടും, മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സമയം വൈകി. വയലാറിലെ പരിപാടിയില്‍ ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. അതിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടങ്ങിയിരുന്നു.
മുഖ്യമന്ത്രി കണ്ടതില്‍ സി.പി.ഐയുടെ ഒരു മന്ത്രിയെ ഒഴിവാക്കിയതാണോ എന്നത് വലിയ ചര്‍ച്ച ആവുകയാണ്. അതോ PM ശ്രീ പദ്ധതി വനിതാ മന്ത്രിയുമായി ബന്ധമില്ലാത്തതോ. അതോ സി.പി.ഐയില്‍ പുരുഷ മന്ത്രിമാര്‍ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണോ. അതോ, മുഖ്യമന്ത്രി വനിതാ മന്ത്രിമാരുമായി ചര്‍ച്ച നടത്തില്ലേ. എന്തുതന്നെയായാലും സി.പി.ഐ മന്ത്രിമാര്‍ നാലുപേരാണ്. നാലുപേരും ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍. പാര്‍ട്ടിയിലും ഒരേ നിലവാരവും സീനിയോരിട്ടിയും ഉള്ളവര്‍. മുഖ്യമന്ത്രി, സി.പി.ഐ മന്ത്രിമാരോടെല്ലാം ചര്‍ച്ച ചെയ്യാനാണെങ്കില്‍ ചിഞ്ചുറാണിയെയും വിളിക്കണമായിരുന്നു എന്നാണ് സി.പി.ഐയിലെ ചില നേതാക്കളുടെ അഭിപ്രായം.
ക്യാബിനറ്റില്‍ ഉള്‍പ്പെടുമ്പോള്‍ ഒരു മന്ത്രിയെ ഒഴിവാക്കി മറ്റുള്ളവരെ വിളിച്ചതില്‍പ്പോലും സ്ത്രീ വിരുദ്ധതയുണ്ടോ എന്നം സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും PM ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുമോ എന്നാണ് കാണേണ്ടത്. സി.പി.ഐയുടെ നിലപാടിനെ മാറ്റിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാക്കും. ഇല്ലെങ്കില്‍ ഉപേക്ഷിക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാന്‍ മുന്നണിയില്‍ വലിയ വിഘാതം ഉണ്ടാകാനും സാധ്യതയുണ്ട്.
CONTENT HIGH LIGHTS; CM reaches consensus on PM Shri project: Binoy met Vishwam; discussed with all three ministers; why didn’t he meet Chinchu Rani?
















