നടി മഞ്ജുപിള്ള മോഡലിനെ പോലെ അതീവ സുന്ദരിയായി പുതിയ സ്റ്റൈലിഷ് മേക്കോവർ ലൂക്കിലുള്ള വീഡിയോ ആണ് ഇപ്പൊ ഏറെ ശ്രദ്ധേയമാകുന്നത്. മേക്കോവർ മാത്രമല്ല അതിനോടൊപ്പം താരം കുറിച്ച വാക്കുകൾ കൂടെ ആണ് ഏറെ ശ്രദ്ധേയമായത്. ‘‘ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശക്തി, സ്വയം സ്നേഹിക്കുകയും, സ്വയം വിശ്വസിക്കുകയും, അവൾക്ക് ഒന്നിനും കഴിയില്ല എന്ന് വിശ്വസിക്കുന്നവരുടെ ഇടയിൽ തിളങ്ങുകയും ചെയ്യുന്നതിലാണ്.’’ മഞ്ജു പിള്ള കുറിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരടക്കം നിരവധി പേര് നദിയെ അനുമോദിച്ചു കമെന്റുകൾ ഇട്ടു.
പെട്ടന്നു കണ്ടപ്പോൾ മകൾ ദയ ആണെന്നോർത്തെന്നും മഞ്ജു തീരെ ചെറുപ്പമായെന്നും’ ഉള്ള കമെന്റുകൾ ആയിരുന്നു അധികവും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ ഹാസ്യം, പ്രണയം, ത്രില്ലർ, നാടകം തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിൽ തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജു പിള്ള. അഭിനയത്തിനപ്പുറം, തന്റെ ശൈലിയും വസ്ത്രധാരണവും താരത്തിന്റെ ഓൺ-സ്‌ക്രീൻ, ഓഫ്-സ്‌ക്രീൻ ആകർഷണീയത വർധിപ്പിക്കുന്നതാണ്. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തും നിലവിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്.
അമ്മയോടൊപ്പമുള്ള ദയയുടെ സ്റ്റൈലിഷ് ഫോട്ടോകൾ മുമ്പും വൈറലായിരുന്നു. ഇരുവരുടെയും ഫാഷൻ സെൻസ് എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. യുവ ഫാഷൻ ലോകത്തേക്ക് സ്വന്തമായ ഇടം കണ്ടെത്താൻ ഒരുങ്ങുകയാണ് ദയ സുജിത്. ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിൽ തിരിച്ചെത്തിയത്. ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് മകൾ ദയ.
















