മറിയം സിനിമാസിന്റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്ല്യാണമരം’ പൂജ 29 ന് ബുധനാഴ്ച രാവിലെ 10 ന് മുളന്തുരുത്തി മറിയം ടവറില്‍ നടക്കും. ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. നിര്‍മ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സാബുറാം, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം – അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, സ്റ്റില്‍സ് – ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍
CONTENT HIGH LIGHTS: ‘Kalyanamaram’, scripted and directed by Rajesh Amanakara, will have its pooja and switch-on ceremony on the 29th.
















