മലപ്പുറം: ഐആർഡബ്ല്യൂ രണ്ടു ദിവസത്തെ ജില്ലാ ക്യാമ്പ് മലപ്പുറം വിദ്യാനഗർ സ്‌കൂളിൽ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലീഡർ ശിഹാബുദ്ദീൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ഗവേണിങ് ബോഡി അംഗങ്ങളായ ഷജീൽ ബിൻ ഹസൻ, ഇല്യാസ്, പികെ ആസിഫലി തുടങ്ങിയവർ സംസാരിച്ചു.

ഗവേണിങ് ബോഡി അംഗം ബഷീർ ഷർക്കി സമാപന സന്ദേശം നൽകി.
ചെയിൻ സോ, ബുഷ് കട്ടർ, സ്റ്റാൻഡേർഡ് & ഇമ്പ്രൂവൈസ്ഡ് ഫ്‌ളോട്ടിങ് ഡിവൈസുകൾ, ട്രക്കേഴ്‌സ് ഹിച്ച്, ക്ലൗഹിച്ച്, ചെയർ നോട്ട്, ബോലൈൻ തുടങ്ങി വിവിധ കെട്ടുകൾ എന്നിവയിൽ വോളണ്ടിയർമാർക്ക് സ്‌കിൽ ടെസ്റ്റ് നടത്തി.
ജില്ലാ ലീഡർ ഒപി അസൈനാർ സ്വാഗതവും പിപി മുഹമ്മദ് നന്ദിയും പറഞ്ഞു.
















