കരൂര്‍ ദുരന്തത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. ഒരു രാത്രി പിന്നിട്ടപ്പോൾ താരരാധന മനുഷ്യ ജീവനുകൾ കവർന്നെടുത്ത സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ മരിച്ചവർക്ക് ടിവികെ സനേതാവും നടനുമായ വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ രംഗത്ത് വന്നിരിക്കുകയാണ്. മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്.
സംഗവി പറയുന്നു…
വിജയ് കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് പണം തിരികെ നൽകിയത്. പണം ടിവികെയുടെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. വിജയ് നേരിട്ടെത്തി അനുശോചനം അറിയിച്ചില്ലെന്നും അതിനാലാണ് പണം തിരികെ നൽകിയത്. പണത്തേക്കാൾ വലുതാണ് അദ്ദേഹം നേരിട്ടെത്തുന്നത്.
കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നടന്ന വിജയ് കൂടിക്കാഴ്ചയിൽ തന്നെ ക്ഷണിച്ചില്ല. എന്റെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയത്. രണ്ടാഴ്ച മുൻപ് വിജയ് തങ്ങളെ വീഡിയോ കോൾ വിളിച്ചിരുന്നു. തങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞ തിങ്കളാഴ്ച കരൂരിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നേരിൽ കണ്ട് മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
മഹാബലിപുരത്ത് എത്തിയായിരുന്നു വിജയ് 37 കുടുംബങ്ങളുമായി സംസാരിച്ചത്. സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂർ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അതിൽ താരം ക്ഷമ ചോദിച്ചതായും വിവരം ലഭിച്ചിരുന്നു.
content highlight: Vijay TVK
















