ഏറെ തിരക്കുള്ള യുവനടിയാണ് മമിത ബൈജു. മലയാള ചലച്ചിത്ര ലോകത്ത് മമിത ഇപ്പോൾ മുൻനിര താരമാണ്. പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷമാണ് താരം ശമ്പളം കുത്തനെ കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഒടുവിലായി അഭിനയിച്ച ഡ്യൂഡ് എന്ന സിനിമയിൽ 15 കോടി രൂപ ശമ്പളമാണ് മമിത വാങ്ങിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തി മമിത തന്നെ രംഗത്ത് വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
2017ൽ സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത ബൈജു അഭിനയജീവിതം ആരംഭിച്ചത്. ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ എന്നീ സിനിമകളിൾ വഴിത്തിരിവായി. പ്രേമലുവിന് ശേഷം മമിത മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. അടുത്ത വർഷം വിജയ്ക്കൊപ്പവും സൂര്യക്കൊപ്പവും മമിതയ്ക്ക് സിനിമകളുണ്ട്. അടുത്ത വർഷം തന്നെ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന മലയാള സിനിമയിലും താരം അഭിനയിക്കും.
മമിത ബൈജു പറയുന്നു;
ഈയിടെ വന്ന 15 കോടി വിവാദം വലിയ കോമഡിയായിരുന്നു. അവരിങ്ങനെ ഓരോ സാധനങ്ങളൊക്കെ ഇടും. ചുമ്മാ തോന്നിയ ഒരു നമ്പർ. മമിത 15 കോടിയായിരിക്കും.
ഇട് മമിത 15 കോടി. അതിൻ്റെ താഴെ വരുന്ന കമൻ്റുകൾ. ഇവളാരാ ഇത്രയ്ക്ക് വാങ്ങാൻ. വെറുതെ ആരുടെയോ മനസ്സിൽ തോന്നിയ ഒരു സാധനം നമ്മക്ക് മൊത്തം പഴിയും.
content highlight: Mamitha Baiju
















