മലയാള കവിതാ ലോകത്ത് തിളങ്ങുന്ന രക്തനക്ഷത്രമായി നില്‍ക്കുന്ന അനില്‍ പനച്ചൂരാന്റെ ജീവിതവും മരണവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ. അനില്‍ പനച്ചൂരാന്‍ എന്ന കവിയെ മറന്നെങ്കിലും അദ്ദേഹം എവുതി ചിട്ടപ്പെടുത്തി വിപ്ലവഗാനങ്ങലും സിനിമാ ഗാനങ്ങളും കവിതകളും ഇന്നും പാടുന്നവരും ഓര്‍ക്കുന്നവരുമാണേറെപ്പേര്‍. എന്നാല്‍, മരിക്കുന്നതിനു മുമ്പും അതിനു ശേഷവും അനില്‍ പനച്ചൂരാനെന്ന മനുഷ്യന്‍ കടന്നുപോ ജീവിത യാഥാര്‍ഥ്യങ്ങള്‍ എന്തായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരിക്കുകയാണ്. അതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതും.
മലയാള സിനിമയില്‍ വേറിട്ട ആലാപന ശൈലി കൊണ്ടും വരികളുടെ തീക്ഷ്ണത കൊണ്ടുമൊക്കെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അനില്‍ പനച്ചൂരാന്റെത്. വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമാണ് പാട്ടെഴുതിയിട്ടുള്ളത് എങ്കിലും അദ്ദേഹത്തിന്റെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ ഇന്നത്തെ കാലത്ത് കുറവായിരിക്കും. അറബിക്കഥയിലെ ‘ചോരവീണ മണ്ണില്‍ നിന്ന്’ എന്ന ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.
അതിന് പുറമേ കാസറ്റുകളിലൂടെയും അനില്‍ പനച്ചൂരാനെ എല്ലാവര്‍ക്കും പരിചയമുണ്ടായിരുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ വരികളായി പകര്‍ത്തി എഴുതുന്ന അദ്ദേഹത്തിന് പക്ഷേ ജീവിച്ചിരുന്നപ്പോള്‍ വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിച്ചിരുന്നില്ലെന്ന് വേണം പറയാന്‍.
കോവിഡ് ബാധിതനായി ചികിത്സയില്‍ ഇരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് തന്റെ 51-ാം വയസില്‍ അന്തരിക്കുമ്പോള്‍ അനില്‍ പനച്ചൂരാന്‍ കരിയറില്‍ ഉന്നതിയില്‍ നില്‍ക്കുകയായിരുന്നു. അനില്‍ പനച്ചൂരാന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം കുടുംബം അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സംവിധായകന്‍ കൂടിയായ ആലപ്പി അഷ്റഫ്. അനില്‍ പനച്ചൂരാന്‍ മരിക്കുമ്പോള്‍ ബാങ്ക് ബാലന്‍സ് ഒന്നുമില്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അന്ന് മുതലക്കണ്ണീര്‍ ഒഴുക്കിയ ഒരാള്‍ പോലും കുടുംബത്തെ സഹായിക്കാന്‍ തയ്യാറായില്ലെന്നും ആരോപിച്ചു.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെ
അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണില്‍ നിന്ന് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് അനില്‍ പനച്ചൂരാന് പേരും പ്രശസ്തിയും ഒക്കെ ലഭിച്ചതെങ്കിലും അദ്ദേഹത്തെ ആദ്യമായി സിനിമാ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകന്‍ ജയരാജായിരുന്നു. അനിലിന്റെ ‘അനാഥന്‍’ എന്ന കവിതയാണ് ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയ്ക്ക് പ്രചോദ?നമായത്. ആ കവിത സിനിമയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പാടിയത് പക്ഷേ ബാലചന്ദ്രന്‍ ചുള്ളിക്കാട് ആയിരുന്നു.
എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അം?ഗമായിരുന്ന അനില്‍ പനച്ചൂരാന്‍ 1991ല്‍ രാഷ്ട്രീയം മടുത്ത് സന്യാസത്തിന്റെ കാവിചുറ്റി ഇന്ത്യയിലെങ്ങും അലഞ്ഞ് തിരിഞ്ഞു നടന്നു. പലയിടത്തും സിദ്ധനായും ജ്യോത്സ്യനായുമൊക്കെ വേഷപ്പകര്‍ച്ചകള്‍ നടത്തി. ഒടുവില്‍ അതൊക്കെ മടുത്ത് തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ക്ലാസില്‍ ചേര്‍ന്നു. കവിത കേട്ട് കണ്ണുനിറഞ്ഞ പെണ്ണിനെ ജീവിത്തിലേക്ക് കൈപിടിച്ചുകയറ്റി.
അനില്‍ പനച്ചൂരാന്‍ നൂറിലേറെ ചിത്രങ്ങളിലായി 150ല്‍ ഏറെഗാനങ്ങള്‍ സിനിമയ്ക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. ത്രയ്ക്കും മനോഹരമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടും പാടിയിട്ടും വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന വേദന അദ്ദേഹം പലവേദികളിലും പങ്കുവെച്ചിരുന്നു. ഒരുപാട് എതിര്‍പ്പുകളേയും സാമ്പത്തിക ബുദ്ധിമുട്ടുകളേയും അതിജീവിച്ച് കെട്ടിപടുത്തതായിരുന്നു കുടുംബ ജീവിതമാണ് അനിലിന്റേയും മായയുടേതും.
മകളെ പ്രസവിച്ച് കിടക്കുന്ന സമയത്ത് തന്നെ കാണാന്‍ വരാനായി ബസ് കാശ് പോലും അനിലേട്ടന്റെ കൈവശം ഇല്ലായിരുന്നുവെന്നത് മായ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വന്ന് ജീവിതം പച്ചപിടിച്ച് ആസ്വദിച്ച് തുടങ്ങിയപ്പോഴായിരുന്നു രം?ഗബോധമില്ലാത്ത കോമാളിയായി വന്ന് മരണം അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്.
അദ്ദേഹം കടന്ന് പോയസമയത്ത് ബാങ്ക് ബാലന്‍സുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മായ പറയുന്നത്. കുടുംബത്തിന് കൈത്താങ്ങാകാമെന്നും സഹായിക്കാമെന്നും പറഞ്ഞും ജോലി നല്‍കാമെന്നും പറഞ്ഞ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകള്‍ വെറും പാഴ്വാക്കായി ഇന്നും അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു.
വേദിയായ വേദി തോറും അനില്‍ പനച്ചൂരാന്റെ അനുസ്മരണ യോഗങ്ങളില്‍ കയറി ഇറങ്ങി പൊട്ടിക്കരഞ്ഞ് മുതലകണ്ണീര്‍ ഒഴുക്കിയ എംഎല്‍എപോലും ആ കുടുംബത്തെ പിന്നീട് തിരിഞ്ഞ് നോക്കാന്‍ കൂട്ടാക്കിയില്ല. അവസാന നാളുകളില്‍ ആംബുലന്‍സില്‍ പോവുമ്പോള്‍ അനില്‍ മായയോട് തളരരുതെന്നും കുട്ടികളെ വിഷമിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ച് അന്തസായി ജീവിക്കുകയാണ് അവര്‍.
CONTENT HIGH LIGHTS; ANIL PANACHOORAN, ALAPPY ASHRUF
















