വിമർശനങ്ങൾക്കും പുകഴ്ത്തലിനും പാത്രമായ സിനിമയാണ് ആടുജീവിതം. ഇപ്പോഴിതാ ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കാര്യം വ്യക്തമാക്കി സിനിമയുടെ സംവിധായകനായ ബ്ലെസി രംഗത്ത് വന്നിരിക്കുകയാണ്.
ഡിസംബറില്‍ നടക്കുന്ന വെലല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് ബ്ലെസി നിരസിച്ചത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്.
ബെസിയുടെ വാക്കുകളിങ്ങനെ…
ആടുജീവിതത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം മൂലമാണ്. ഞാനുള്‍പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യക്കുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്‌നം. ഗള്‍ഫില്‍ നടന്ന സെമ അവാര്‍ഡ്ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാ രാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു.
നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്.ഞാന്‍ മറുപടിയായി പറഞ്ഞു.എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
content highlight: Director Blessy
















