ഫിറ്റ്നസാണ് സിനിമാതാരങ്ങളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം. ഇവരിൽ തന്നെ എല്ലാകാലവും ചർച്ചയായിട്ടുള്ളത് ഷാറൂഖ് ഖാന്റെ ഡയറ്റ് ആൻഡ് വർക്ക് ഔട്ടാണ്. സിമ്പിൾ ബട്ട് പവർഫുൾ എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഡയറ്റ് ആണ് താരത്തിന്റെത്. ജീവിതത്തിൽ ചിട്ടയാണ് എല്ലാറ്റിനും ആധാരം. അത് തന്നെയാണ് ഫിറ്റ്നസിന്റെയും പ്രധാനം എന്നാണ് നടൻ പറയുന്നത്. ആർ ജെ ദേവാംഗനയുമായുള്ള ഒരു സംഭാഷണത്തിലാണ് ഷാറൂഖ് ഖാൻ ഇക്കാര്യം പരാമർശിച്ചത്.
ഷാറൂഖ് ഖാൻ പറയുന്നു;
ഭക്ഷണം വളരെ ലളിതമായി നിലനിർത്തുന്നു. പലപ്പോഴും രണ്ടുനേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അത് പലപ്പോഴും ഉച്ചയ്ക്കും അത്താഴത്തിനും മാത്രം. ഈ രണ്ടു നേരമല്ലാതെ മറ്റൊന്നും താൻ കഴിക്കാറില്ല. ആഡംബര പൂർണ്ണമായ ഭക്ഷണം ഇഷ്ടമില്ല. അതിൽ മുളപ്പിച്ച പയർ, ചിക്കൻ, മറ്റു പച്ചക്കറികൾ ധാന്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തുക. വർഷങ്ങളായി ഇതു മാത്രമാണ് കഴിക്കുന്നത്. എങ്കിലും എന്തെങ്കിലും ആഘോഷവേളകളിൽ ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ ഒന്നും ഒഴിവാക്കില്ല. സന്തോഷത്തോടെ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം നൽകിയാൽ അത് നിരസിക്കാതെ കഴിക്കും.
content highlight: Sharukh Khan
















