ബിഗ് ബോസ് സീസൺ പോരാട്ടം അവസാന ആഴ്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഏകുവിധേനെയും കപ്പെടുക്കാനുള്ള ശ്രമത്തിലാണ് മത്സരാർഥികൾ. ഇപ്പോഴിതാ കുറച്ചധികം സീസണുകൾക്ക് ശേഷം ഹൗസിൽ വീണ്ടും പ്രണയമൊട്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
കിച്ചൺ ഡ്യൂട്ടിക്കിടെ അനുമോളും അനീഷും തമ്മിലുള്ള രംഗങ്ങളിൽ പ്രണയമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും നല്ല കോംമ്പോയാണെന്നും പേളി- ശ്രീനീഷ് കോംമ്പോ പോലെ തോന്നിക്കുന്നെന്നുമാണ് ആരാധകർ പറയുന്നത്.
പുറത്തുവന്ന വീഡിയോയയിൽ അനുമോളും അനീഷും അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കെ സാരി ഉടുത്ത് നൂറ അവിടേക്കെത്തുന്നു. ഇതോടെ അനീഷ് നൂറയെത്തന്നെ നോക്കുന്നു. എന്താ ചേട്ടാ, കണ്ണ് തള്ളി നോക്കിനിൽക്കുന്നത് എന്ന് നൂറ ചോദിക്കുമ്പോൾ ഇനി ഞാൻ ആരെ നോക്കും എന്നാണ് കൺഫ്യൂഷൻ എന്നാണ് അനീഷിൻ്റെ മറുപടി. ഈയിടെയായി കുറച്ച് അട്രാക്ഷൻ കൂടുന്നുണ്ടെന്നാണ് വിഷയത്തിൽ സഹതാരങ്ങളുടെ കമന്റ്.
content highlight: Anumol and Aneesh
















