ലോകമെങ്ങും ചർച്ചയായ ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. ‘നന്മ’, ‘വേനൽമരം’ തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച ശശികുമാർ നാട്ടകം എസ്.കെ. എന്റർടൈൻമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കും.
ജയൻ എസ്.എ. കുമാരനെല്ലൂർ ആണ് കോ-പ്രൊഡ്യൂസർ. പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാ രചന ആരംഭിച്ചു കഴിഞ്ഞതായി അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ – അയ്മനം സാജൻ.
















