എന്റെ വളരെ മോശമായ ചില ഫോട്ടോസ് ചില ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. അത് ഞാനല്ല എന്നതാണ് പറയാനുള്ളത്. ഇത്തരത്തിലുള്ള ഫോട്ടോസ് കാണുമ്പോള്‍ ദയവുചെയ്ത് എന്റെ ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്ക് പോസ്റ്റിലും വന്ന് നോക്കണമെന്ന് നടി നവ്യാനായര്‍. ഐ ആം വിത്ത് ധന്യാവര്‍മ്മ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാന്‍തന്നെ നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്ന എന്റെ അക്കൗണ്ടുകളുണ്ട്. അതിലാണ് എന്റെ ഫോട്ടോസും കാര്യങ്ങളും വരുന്നത്. ഇവള്‍ക്ക് അവസരങ്ങള്‍ കിട്ടാതായപ്പോള്‍ തുണിയഴിച്ചു തുടങ്ങിയിരിക്കുകയാണ് എന്ന വേദനാജനകമായ കമന്റുകള്‍ ഇടുന്നതിനു മുമ്പ്, മനസ്സിലാക്കണം, മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്ന നിങ്ങളുടെ അമ്മയോ, സഹോദരിയോ ഭാര്യയെയോ പോലെയുള്ള ഒരു സ്ത്രീയാണ് ഞാന്‍.
അങ്ങനെയൊക്കെ കമന്റ് ഇടുന്നവര്‍ ഒന്ന് എന്റെ അക്കൗണ്ട് പരിശോധിക്കണം. ഇത്തരം വള്‍ഗര്‍ വസ്ത്രങ്ങള്‍ ഇടുന്നത് തെറ്റാണ് എന്നല്ല പറയുന്നത്. പക്ഷെ, ഞാന്‍ ചെയ്യാത്തൊരു കാര്യം അങ്ങനെ ചെയ്തു കാണിക്കേണ്ട ആവശ്യമില്ല. വള്‍ഗറായി ഒരു വസ്ത്രം ഇടുന്നതെങ്കില്‍ അതിനെ ഞാന്‍ അംഗീകരിക്കാം. എന്നാല്‍, ഞാന്‍ അല്ലാതെ ഇടുന്ന ഫോട്ടോകള്‍ എനിക്ക് വേദനിക്കും. അങ്ങനെയുള്ള ഫോട്ടോകള്‍ ഇട്ട് പണം സമ്പാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയുമില്ല എന്നതാണ്. ഇതിനെതിരേ നിയമ നടപടികള്‍ എടുക്കുന്നുണ്ട്. അത് എങ്ങനെ വേണമെന്നത് ആലോചിക്കുന്നുണ്ട്. സന്ധ്യ ശ്രീജി എന്ന ഫേസ്ബുക്ക് ഐഡിയിലാണ് കൂടുതല്‍ ഫോട്ടോ വന്നിരിക്കുന്നത്. ബീയിംഗ് മോളീവുഡ് എന്ന ഐഡിയാണ്.
പല ആള്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. മോഡേണ്‍ ആയിട്ടുണ്ട്. കൊള്ളാമെന്ന്. എന്റെ അച്ഛനു പോലും മനസ്സിലായിട്ടില്ല. അച്ഛന്‍ ചോദിക്കുകയാണ്, എപ്പോഴാടീ നീ തുണിയൊന്നുമില്ലാതെ നില്‍ക്കാന്‍ തുടങ്ങിയത്. എന്റെച്ഛാ അത് ഞാനല്ല, എന്നുപറയേണ്ടി വന്നിട്ടുണ്ട്. ഇതാണ് അവസ്ഥ. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയ കൂടുതലായി വന്നിട്ടുണ്ട്. ഇന്ന് ജീവിതത്തില്‍ എഴുന്നേറ്റു നില്‍ക്കുന്നത്, അന്തസ്സായിട്ട് ജീവിക്കുന്നത്, ആരുടെയും മുമ്പില്‍ കൈ നീട്ടാതെ നില്‍ക്കുന്നത് അന്ന് ചെയ്തുവെച്ച നവ്യാനായരുടെ പേരിലാണ്. അവിടെയാണ് ഞാന്‍ നില്‍ക്കുന്നത്. ഈ ജനങ്ങള്‍ ഇന്നും എന്നെ ബാലാമണി എന്ന കഥാപാത്രത്തില്‍ ഓര്‍ക്കുന്ന അവരുടെ ആ സ്‌നേഹത്തിലാണ് ഇന്നും ഞാന്‍ സര്‍വൈവ് ചെയ്യുന്നത്. അവര് വരുന്നതു കൊണ്ടും അവര് പ്രോഗ്രാമിന് വിളിക്കുന്നതു കൊണ്ടുമാണ് ഞാനിന്നും നില്‍ക്കുന്നത്.
ഈ ജനങ്ങള്‍, ഇവരുടെ പ്രോഗ്രാം വേണ്ടെന്നു തീരുമാനിക്കുന്നിടത്ത് തീര്‍ന്നു ഞാന്‍. പക്ഷെ, അപ്പോള്‍ ഞാന്‍ പകരം സംവിധാനം ആലോചിക്കും. ഓഡിയന്‍സിന് എന്നെ വേണ്ടാതെ വരുന്നൊരു കാലം വരാം. അപ്പോഴും ഞാന്‍ വിഷമിക്കില്ല. അപ്പോള്‍ ഞാന്‍ വേറെന്തെങ്കിലും ചെയ്യും. ആദ്യം അഭിനയിക്കാന്‍ ഒരു പ്രെഷറും ഇല്ലായിരുന്നു. പ്രായം കൂടുന്നത് അനുസരിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പ്രിപ്പറേഷന്‍ നടത്തും. അതായത്, പ്രായം നമ്മളെ പഠിപ്പിക്കുന്നുണ്ട്, എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ വേണമെന്നുമൊക്കെ. അതിന് ഒരു സൗന്ദര്യമുണ്ട്. എന്നാല്‍, പണ്ട്, ഇതൊന്നും ചെയ്യാതെ അഭിനയിച്ചതിനു മറ്റൊരു സൗന്ദര്യമാണുള്ളത്. ഇഷ്ടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ കുട്ടിത്തം കൂടുതലായിരുന്നു.
തൃശൂരിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ വീട്ടിലെ കുട്ടിയുമായി സാറ്റി കളിച്ചുമ്പോള്‍ സിബി അങ്കിള്‍ വിളിച്ച് അടുത്തിരുത്തും. ഷൂട്ടിംഗ് കണ്ടു പഠിക്കാന്‍ പറയും. ഞാനെല്ലാം പടിച്ചെന്നു പറഞ്ഞ്, ക്ലാപ്പ് അടിക്കുന്നതും, ക്യാമറ ചെയ്യുന്നതുമെല്ലാം കണ്ടെന്നു തിരിച്ചു പറയുമായിരുന്നു. പക്ഷെ, പിന്നെപ്പിന്നെ എല്ലാം പതിയെ പഠിച്ചു തുടങ്ങി. ആക്ഷന്റെയും കട്ടിന്റെ ഇടയിലെ ചെറിയ സമയത്തുണ്ടാകുന്ന പരകായ പ്രവേശമാണ് അഭിനയമെന്ന വലിയ വലിയ സിനിമാക്കാര്‍ പറഞ്ഞിട്ടുള്ളതെന്നൊക്കെ മനസ്സിലാക്കിത്തുടങ്ങി. എന്നാല്‍, കുഞ്ഞിക്കൂനനിലെ കാഴ്ചയില്ലാത്ത കുട്ടിയും, നന്ദനവും, മഴത്തുള്ളിക്കിലുക്കവും ഒക്കെ ഒന്നുമറിയാത്ത പ്രായത്തില്‍ ചെയ്യുമ്പോള്‍ എവിടൊക്കെയോ ഒരു അനുംഗ്രഹമോ, കഴിവോ ദൈവം തന്നിട്ടുണ്ട് എന്നതാണ് സത്യം.
ഒന്നിനെ കുറിച്ചും വലുതായിട്ട് ആലോചിക്കുന്ന ഒരാളല്ല. ഒരു കാര്യവും ജീവിതത്തില്‍ പ്രിപ്പയര്‍ ചെയ്തതു പോലെ നടന്നിട്ടില്ല. ഞാനൊരു വലിയ നടിയല്ല. എങ്കിലും സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍, അഭിനയിക്കാന്‍ പോകുന്ന സീനിന്റെ മുന്നില്‍ എന്താണെന്നും പിന്നില്‍ എന്തണെന്നും അറിയാന്‍ കഴിയും. നെടുമുടി വേണു അങ്കിളും ലളിതാന്റിയും പൊന്നമ്മാന്റിയും അഭിനയിക്കാന്‍ പഠിപ്പിക്കാറുണ്ട്. വലിയ സ്‌നേഹമാണ് എന്നോട്. കാണുമ്പോള്‍ത്തന്നെ ഇരുകൈയ്യും കാണിക്കും. കെട്ടിപ്പിടിക്കാന്‍. ഇപ്പോള്‍ അങ്ങനത്തെ അമ്മമാരില്ല. സുകുമാരിയമ്മ ഇങ്ങനെയായിരുന്നു. ജീവിതത്തിലുള്ള വിഷമങ്ങളെ തിരിഞ്ഞു നോക്കാത്ത വിധം ഞാന്‍ എന്നെ പായ്ക്ക് ചെയ്യും. വിഷമങ്ങള്‍ അതിന്റെ വഴിക്കേ പോകും. ഞാന്‍ വീണ്ടും റെഡിയാകും. വിഷമം വന്നാല്‍, കരഞ്ഞു കരഞ്ഞ് തീര്‍ക്കും. എന്നിട്ട് വീണ്ടും ശകിതമായി തിരിച്ചു വരുമെന്നും നവ്യ പറഞ്ഞു.
CONTENT HIGH LIGHTS;Navya Nair says she should think before making hurtful comments about taking off her clothes: That’s not me
















