ബിഗ്ബോസ് മലയാളം സീസൺ സെവനിൽ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കൊണ്ടാടിയ ഒന്നായിരുന്നു വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മസ്താനിയുടെ എവിക്ഷൻ. മനസ്താനിയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായിരുന്നു ബിഗ്‌ബോസിൽ അവരുടെ പ്രകടനം. ബിഗ്ബോസിൽ നിന്നും എവിക്ടായി പുറത്തുവന്നിട്ടും മസ്താനിയ്ക്ക് സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. നടൻ അപ്പാനി ശരത്ത് പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ളാദപ്രകടനവും ഏറെ ചർച്ചയായിരുന്നു.
അതിനു പകരമെന്നോണം മസ്താനിയുടെ എവിക്ഷൻ സമയത്ത് മുഖംമൂടി വച്ച് നൃത്തം ചെയ്താണ് ആര്യൻ മസ്താനിയുടെ എവിക്ഷൻ ആഘോഷമാക്കിയത്. എന്നാൽ ആര്യൻ എവിക്ട് ആയതിനു ശേഷം ഏറെ സൗഹൃദത്തോടെ ഇരുവരുമൊന്നിച്ച് സംസാരിക്കുകയാണ്. മസ്താനി അവതാരകയായ യൂട്യൂബ് ചാനലിൽ തന്നെയാണ് പുതിയ അഭിമുഖം. ആര്യന്റെ പുലികളി കാരണം കേരളത്തിനു പുറത്തു നിന്നുവരെ താൻ തെറി കേട്ടെന്നും മസ്താനി പറുന്നുണ്ട്. എല്ലാത്തിനും ആര്യൻ ക്ഷമ പറയുകയും ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ച് പുലികളി സ്റ്റെപ്പ് വെയ്ക്കുന്നുമുണ്ട്.
“ആരുമറന്നാലും ഞാൻ നിന്നെ മറക്കില്ല. നിന്റെ ഒറ്റ പുലികളി ഡാൻസ് കാരണം ഞാൻ പുറത്ത് പാൻ ഇന്ത്യൻ എയറിലായിരുന്നു. നീ ആ ഡാൻസ് കളിച്ചതിനു ശേഷം എനിക്ക് തമിഴിലും ഹിന്ദിയിലും തെലുങ്കിൽ നിന്നുമൊക്കെ തെറി വരുന്നുണ്ടായിരുന്നു,” എന്നാണ് ആര്യനോട് മസ്താനി പറയുന്നത്. “ഞാൻ ഇടയ്ക്ക് നിന്റെ മുഖം കണ്ട് ഞെട്ടിയെണീക്കാറുണ്ട്,” എന്ന് മസ്താനി പറഞ്ഞപ്പോൾ ആര്യൻ മസ്താനിയോട് സോറി പറയുകയും ചെയ്തു.
“ഞാനൊക്കെ നിന്റെ ഒരു ഹൊറർ മെമ്മറിയായി പോയി കാണുമല്ലേ. നിന്നോട് മോശമായിട്ട് എന്തെങ്കിലും ചെയ്തെങ്കിൽ സോറി. ചെയ്തതെല്ലാം ഷോയുടെ ഭാഗമായിരുന്നു. അതെല്ലാം അവിടെ കഴിഞ്ഞു, പുറത്ത് എല്ലാവരുമായും സൗഹൃദം നിലനിർത്താൻ ആഗ്രഹിക്കുന്നു”, എന്നായിരുന്നു ആര്യന്റെ മറുപടി.
















