‘പെറ്റ് ഡിറ്റക്ടീവ്’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പ്രൊഡ്യൂസർ ഷറഫുദ്ദീനോട് ദേഷ്യപ്പെട്ട് നടൻ വിനായകൻ. ഷറഫുദ്ദീൻ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീൻ ദൃശ്യങ്ങൾ പങ്കുവച്ചത്.
View this post on Instagram
ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്തു നിന്ന് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീൻ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഷറഫുദ്ദീൻ കാരവന്റെ വാതിൽ അടച്ച് നെടുവീർപ്പിടുന്നതോടെ വീഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നു. ‘ഒരു മണിക്കൂർ കഴിഞ്ഞ്’ എന്ന കുറിപ്പോടെയാണ് വീഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത്.
‘പെറ്റ് ഡിറ്റക്ടീവ്’ സിനിമയിൽ, കഥാപാത്രമായ യാഖത് അലിയുടെ വേഷത്തിൽ വിനായകൻ നിൽക്കുന്നതാണ് അടുത്ത സീനിൽ കാണിക്കുന്നത്. ചിത്രത്തിൽ ഏറ്റവുമധികം ചിരിയുണർത്തിയ ക്ലൈമാക്സ് രംഗത്തിന്റെ ഒരംശമാണ് വിഡിയോയിൽ തുടർന്ന് കാണിക്കുന്നത്. വിനായകൻ റോളർകോസ്റ്ററിൽ കയറി ‘കിളിപോയി’ നടക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീൻ വിഡിയോ പങ്കുവച്ചത്.
















