ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ തൃപ്തരല്ലാത്ത ആശാ വർക്കർമാർ സമരം തുടരുന്നു. നാളെ മഹാ സമരപ്രഖ്യാപന റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സമരസമിതി അറിയിച്ചു.
263 ദിവസത്തെ നിരന്തര സമരത്തിന്റെ വിജയമായാണ് ഈ വർദ്ധനവിനെ ആശാ വർക്കർമാർ കാണുന്നത്. എന്നിരുന്നാലും, തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മാന്യമായ വേതനം, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിൽ തീരുമാനമാകാത്തതിനാലാണ് സമരം തുടരുന്നത്.
ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് ആയിരം രൂപയുടെ വർധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത്. 1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ പ്രതികരണം.
















