ഗാസയിലെ വിവിധ കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ 10 തവണ വ്യോമാക്രമണമുണ്ടായി. ഗാസ സിറ്റിയിൽ ടാങ്കുകൾ ആക്രമണം നടത്തി. മരണസംഖ്യയെക്കുറിച്ച് വ്യക്തതയില്ല.
അതേസമയം ഗാസയിൽ തുടരുന്ന സൈനികർക്കു നേരെ ഉയരുന്ന ഭീഷണി നേരിടാനാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞ 2 ദിവസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 104 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.
















