മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നരേൻ. ഇപ്പോഴിതാ മകന്റെ വിദ്യാരംഭ ചിത്രങ്ങൾ പങ്കുവച്ച് താരം രംഗത്ത് എത്തിയിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം നരേന്റെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞാണ് ഓംകാർ. നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു നരേന്റെ മകൻ ഓംകാറിന്റെ വിദ്യാരംഭം.
പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുന്ന സന്തോഷവാർത്ത നരേൻ പങ്കിട്ടത്. മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം.
തന്മയ എന്നൊരു മകളുമുണ്ട് മഞ്ജു- നരേൻ ദമ്പതികൾക്ക്. നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.
















