KSRTC നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വരുമാനത്തേക്കാള്‍ വലിയ ചെലവാണ്. കടമെടുത്ത പണത്തിന് പലിശ കൊടുത്ത് മുടിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ തന്നെ പറയുമ്പോള്‍ കേള്‍ക്കുന്നവരെല്ലാം അമ്പരന്നിരിക്കുകയാണ്. ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കേണ്ട സ്ഥിതി മാറണ്ടേ. അപ്പോള്‍, പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തൊഴിലാളി ദ്രോഹ സമീപനം എടുക്കാനാവില്ലല്ലോ. അതുകൊണ്ട് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതോ, പിരിച്ചു വിടുന്നതോ പ്രായോഗികമല്ലെന്ന് മന്ത്രിക്കറിയാം.
അതുകൊണ്ടാണ് വളഞ്ഞ വഴിയെന്ന രീതിയില്‍ സാങ്കേതിക വിദ്യയില്‍ കൈവെച്ചിരിക്കുന്നത്. അതാകുമ്പോള്‍ ആരും സംശയിക്കുകയുമില്ല, ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കമ്യൂണിസ്റ്റുകാരും സമ്മതിക്കുമെന്നറിയാം മന്ത്രിക്ക്. തന്റെ സ്വപ്‌നങ്ങളും തന്റെ കുടുംബത്തിന്റെ മാടമ്പിത്തരങ്ങളുമെല്ലാം ചേരുംപടി ചേര്‍ത്ത് ഗണേഷ്‌കുമാറിന്റെ ആധുനിക സാങ്കേതിക വിദ്യാ ആയുധം ഉപയോഗിച്ച് യുദ്ധം തുടങ്ങുകയാണ്. ഇവിടെ ഒറ്റ ഉദ്ദേശമേയുള്ളൂ. തൊഴിലാളികളെ കുറയ്ക്കു. അതിന് KSRTCയുടെ എല്ലാ മേഖലയിലും ക്‌നപ്യൂട്ടര്‍ സംവിധാനം കൊണ്ടു വരിക. ഭാവിയില്‍ KSRTC ഡ്രൈവര്‍മാര്‍ റോബോര്‍ട്ടുകളായിരിക്കും ഓടിക്കുന്നതെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.
എന്നാല്‍, അത് സംഭവിക്കുമെന്നുറപ്പാണ്. കാരണം, ശമ്പളമെന്ന ഭീമമായ ചെലവ് കുറയ്ക്കാന്‍ ഇങ്ങനെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചേ മതിയാകൂ എന്ന ഘട്ടത്തിലേക്കാണ് പോകുന്നത്. മെട്രോ സ്‌റ്റേഷുകളിലെ ടിക്കറ്റ് സംവിധാനം KSRTCയും നടപ്പാക്കിയാല്‍ കണ്ടക്ടറെയും ഒഴിവാക്കാം. സോഫ്റ്റ് വെയര്‍ പ്രോഗ്രാമിലൂടെയും സെന്‍സറുകളിലൂടെയും ബസ് സ്‌റ്റോപ്പുകള്‍, ട്രാഫിക് നിയന്ത്രണം, സിഗ്നലുകള്‍, യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും, ബസിന്റെ വാതില്‍ അഠയുന്നതും തുറക്കുന്നതും എല്ലാം സജ്ജീകരിച്ചാല്‍ പിന്നെ KSRTCക്ക് ബസിന്റെ തേയ്മാനവും, കാലപ്പഴക്കവും മാത്രമേ തലവേദനയാകൂ. തൊഴിലാളികള്‍ ഇല്ലാതിരുന്നാല്‍ പ്രധാന പ്രശ്‌നം ഒഴിവാക്കാനും കഴിയും.
ഇത് അനധി വിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യമാണെന്ന് മനസ്സിലാക്കാത്ത കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളാണ് ഇന്ന് മൗനം പാലിക്കുന്നത്. 2030നു ശേഷമുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ കുറിച്ച് ഇന്നേ ചിന്തിച്ചാല്‍ മനസ്സിലാകും. അന്ന് ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രി ആയിരിക്കണമെന്നില്ല. പക്ഷെ, ഇന്നു ചെയ്തു വെക്കുന്നതിന്റെ തുടര്‍ച്ച മാത്രമേ അന്നത്തെ സര്‍ക്കാരിനും വകുപ്പ് മന്ത്രിക്കും തുടരാനാകൂ എന്നതാണ് പ്രശ്‌നം. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. കാരണം, വിദേശ രാജ്യങ്ങളിലെല്ലാം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഇപ്പോള്‍ എഐ സാങ്കേതിക വിദ്യായിലാണെന്ന് തിരിച്ചറിയണം.
അപ്പോള്‍ കേരളത്തിന്റെ KSRTCയും അതിനെ കിടപിടിക്കുന്നതാക്കണമെന്ന് സര്‍ക്കാരുകള്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ജീവനക്കാരുടെ അവസ്ഥ എന്താകും എന്നതാണ് പ്രധാന പ്രശ്‌നം. നിര്‍മ്മിക്കാന്‍ മാത്രം പണം ചിലവിടുകയും, പിന്നെ മെയിന്റനന്‍സിനു മാത്രം കുറച്ചു പണം നല്‍കുകയും ചെയ്യുക മാത്രമാണ് റോബോട്ടുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും വേണ്ടത്. അതു കഴിഞ്ഞാല്‍ വരുമാനം ലാഭം മാത്രമായിരിക്കും. ചെലവ് വളറെ കുറവും. ഇത് ലക്ഷ്യം വെച്ചുള്ള നീക്കം ആരംഭിച്ചത് ബിജു പ്രഭാകര്‍ എം.ഡിയും ആന്റണി രാജു ഗതാഗതമന്ത്രിയും തോമസ് ഐസക് ധനമന്ത്രിയും ആയിരുന്നപ്പോള്‍ തന്നെയാണ്.
തൊഴിലാളി വിരുദ്ധ- ആധുനിക സാങ്കേതിക വിദ്യാ അനുകൂല KSRTC ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള കളമൊരുക്കലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി KSRTCയില്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി KSRTCയില്‍ ആരംഭിച്ചതാണ് ടിക്കറ്റ് ടെല്ലര്‍ മെഷീന്‍. ടിക്കറ്റ് റാക്കുകള്‍ക്കെല്ലാം സലാം പറഞ്ഞത് ഇങ്ങനെയാണ്. തൊട്ടു പിന്നാലെ പേപ്പര്‍ ടിക്കറ്റും ഒഴിവാക്കിയെങ്കിലും ടിക്കറ്റ് ടെല്ലര്‍ മെഷീനില്‍ നിന്നും പേപ്പര്‍ ബില്ലാണ് നല്‍കുന്നത്. ഇതും ഒഴിവാകുമെന്നുറപ്പാണ്. ഇതിനു പിന്നാലെ ബസ്റ്റാന്റുകളില്‍ സി.സി.ടി.വി ക്യാമകള്‍ സ്ഥാപിച്ച് സെക്യൂരിട്ടി ഒഴിവാക്കുന്നു. ഒരിടത്തിരുന്നുകൊണ്ട് സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ എ.ഐ സാങ്കേതിക വിദ്യയോടു കൂടിയ ഡിജിറ്റല്‍ സംവിധാനം.
ശമ്പളവും പെന്‍ഷനും പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസേഷന്‍. ടിക്കറ്റ് ബുക്കിംഗ്, വിഡ്രോയിംഗ് എല്ലാം ഓണ്‍ലൈന്‍ വഴി. ഇങ്ങനെ KSRTC അടിമുടി മാറുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്, തൊഴിലാളികള്‍ എന്ന വര്‍ഗം ഷോക്കേയ്‌സില്‍ കയറുമെന്നതാണ്. മന്ത്രി ഗണേഷ്‌കുമാര്‍ KSRTCയുടെ ഭാവിയെ കുറിച്ച് വ്യക്തമായി പറഞ്ഞു കഴിഞ്ഞു. വരാന്‍ പോകുന്നത്, തൊഴിലാളികളുമായുള്ള നേരിട്ടുള്ള ഫൈറ്റല്ല. പകരം, സാങ്കേതിക വിദ്യ പ്രയോഗിച്ച് തൊഴിലാളികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇത് എത്രപേര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നറിയില്ല. പക്ഷെ, ഇത് ഒരു സത്യമാണ്. കേരളത്തിന്റെ റോഡുകളില്‍ KSRTC ഉണ്ടാകും, എന്നാല്‍, അതിലെ ജീവനക്കാര്‍ ഉണ്ടാകില്ല. അവര്‍ അന്യം നിന്നു പോകുമെന്നുറപ്പാണ്.
content high lights; Will robots become KSRTC drivers?: Is this the minister’s dream to reduce costs and increase revenue?; Will it come after 2030 or not?
















