Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2026, 03:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘എന്നെ തല്ലരുത്, ഞാന്‍ നന്നാവില്ല’ എന്ന ലൈന്‍ പിടിച്ചു പോകുന്ന എക്‌സൈസ് വകുപ്പിന്റെ വീര കഥകള്‍ വീണ്ടും നാണം കെടുത്താന്‍ എത്തിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ് എന്നാല്‍, മദ്യത്തിനും മയക്കു മരുന്നിനും എതിരേ പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന ധാരണ തിരുത്തി എഴുതിയിരിക്കുകയാണ്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ (ചുരുക്കം ചിലര്‍) മദ്യപിച്ച് വനിതാ സഹപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും, വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരുമായി ബാര്‍ഹോട്ടലില്‍ പോയി മദ്യ സത്ക്കാരം സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ എന്നാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പിലെ ചില വിരുതര്‍ പറയുന്നത്.

തലസ്ഥാനത്തെ ബാര്‍ ഹോട്ടലില്‍, ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ ബാര്‍ഹോട്ടല്‍ ഉടമയുടെ സത്ക്കാരത്തിന് പോയ രണ്ടു വനിതാ ഉദ്യോഗസ്ഥരെയും ഒരു പുരുഷ ഉദ്യോഗസ്ഥനെയും ഈ അടുത്ത സമയത്താണ് എക്‌സൈസ് വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇതിനു പിന്നാലെ ഇതാ കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.സി അരുണ്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നു. അരുണ്‍കുമാറിന്റെ സസ്‌പെന്‍ഷനിലേക്കു നയിച്ചത്, അതേ റേഞ്ചിലുള്ള വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എ നീനയുടെ പരാതിയാണ്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞതിനാണ് സസ്‌പെന്‍ഷന്‍

കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന നീനയോട് അസഭ്യം പറയുകയും മറ്റു ജീവനക്കാരുടെ മുമ്പില്‍വെച്ച് മനോവിഷമം ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്നേ ദിവസം അരുണ്‍കുമാര്‍ മദ്യപിച്ചിരുന്നുവെന്നും പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1960ലെ കേരളാ സിവില്‍ സര്‍വീസ്(തരം തരിക്കല്‍, നിയന്ത്രണം, അപ്പീല്‍) ചട്ടങ്ങള്‍ പ്രകാരം സസ്‌പെന്റ് ചെയ്തത്. ‘എക്‌സൈസ് വകുപ്പ്’ എന്ന പേര് അന്വര്‍ത്ഥമാക്കും വിധത്തില്‍ മദ്യപാനത്തെയും, മദ്യ സത്ക്കാരത്തെയും പരിപോഷിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിലെ സാധാരണ ജനങ്ങളെ മദ്യ വര്‍ജ്ജന, ലഹരി വര്‍ജ്ജന ബോധവത്ക്കരണ ക്ലാസ്സുകളെടുക്കാന്‍ നെട്ടോട്ടമോടുന്നത്.

കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മദ്യപാനവും സ്ത്രീകളോടുള്ള മോശം ഇടപെടലുമാണ് അവസാനത്തേത് എന്ന് പറയാനാകില്ല. മൂടിവെയ്ക്കുന്തോറും പൊട്ടിത്തെറികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുമെന്നതില്‍ തര്‍ക്കമില്ല. തിരുവല്ലത്തെ ബാര്‍ഹോട്ടലുകാരന്റെ സത്ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയെങ്കിലും ബാര്‍ഹോട്ടലുകാരന് ബാര്‍ തുറക്കാനുള്ള അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ എക്‌സൈസ് വകുപ്പ് പരിശ്രമിച്ചുവെന്നാണ് സൂചന. അതിന്റെ വിവരങ്ങളും മൂടിവെച്ചിരിക്കുകയാണ്. എന്നാല്‍, അതും പുറത്തേക്കു വരിക തന്നെ ചെയ്യും. ഉദ്യോഗസ്ഥര്‍ കുടിച്ചത് മുന്തി നീരാണോ, വൈനാണോ, സത്ക്കാരമാണോ എന്നൊക്കെ തെളിയുക തന്നെ ചെയ്യും.

തലസ്ഥാനത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മദ്യ സത്ക്കാരത്തില്‍ പങ്കെടുത്താല്‍ കാഞ്ഞിരപ്പള്ളിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറയും. ഇനിയും കേരളത്തിലെ മറ്റ് എക്‌സൈസ് റേഞ്ചുകളില്‍ നടക്കുന്ന വിവരങ്ങള്‍ ഓരോന്നായി അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും, കാഞ്ഞിരപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസല്‍ അരുണ്‍ കുമാറിന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ പല റേഞ്ചുകളിലെയും, ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന മദ്യപാനികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കാര്യം പരുങ്ങലിലായിട്ടുണ്ട്. ഒപ്പം വകുപ്പിലെ സ്ത്രീകളോടുള്ള പെരുമാറ്റത്തിലെ പൊരുത്തക്കേടുകളും അറിയുന്നുണ്ട്.

  • സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ

കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അരുണ്‍കുമാര്‍ ഇ.സി 03.04.2026 തീയതിയില്‍ പാറാവ് ഡ്യൂട്ടി ചെയ്തിരുന്ന ഈ ഓഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കുമാരി നീന കെ.എ. യോട് വളരെ മോശമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സംസാരിച്ചു എന്നും മറ്റ് ജീവനക്കാരുടെ മുന്‍പില്‍ വെച്ച് സഭ്യമല്ലാത്ത ഭാഷയിലും മനോവിഷമം ഉണ്ടാക്കുന്ന രീതിയിലും സംസാരിച്ചു എന്നും ഈ ദിവസം അരുണ്‍കുമാര്‍ ഇ.സി. മദ്യപിച്ചാണ് ഓഫീസല്‍ ഉണ്ടായിരുന്നതെന്നും 02-04-2026 തീയതിയില്‍ വകുപ്പുതല വാഹനത്തില്‍ യാത്ര ചെയ്തു വരവേ ഇയാള്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും ഇദ്ദേഹത്തിന്റെ ഇത്തരം മോശമായ പെരുമാറ്റം മൂലം സമാധാനമായി ഓഫീസില്‍ ജോലിചെയ്യുവാന്‍

ReadAlso:

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

തമ്മിലടിയും തലവഴിത്തരങ്ങളും KSRTC നേരേ ഓടുമോ ?: ആലപ്പുഴ ഡിപ്പോയില്‍ പള്ളിപരസ്യവും കമ്മിഷനും പിരിവും; G.C.Iയുടെ പണക്കൊതിക്ക് ചീഫ് ഓഫീസിലെ ഉന്നതന്റെ ഒത്താശ (എക്‌സ്‌ക്ലൂസിവ്)

സാഹചര്യം ഉണ്ടാക്കി നല്‍കണമെന്നും മറ്റും ആവശ്യപ്പെട്ട് പരാമര്‍ശം(1) പ്രകാരം രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുള്ളതാണ്.
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് 6-04-2026ന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 07-04-2026ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. അന്വേഷണത്തില്‍ പരാതിക്കാരിയോട് അരുണ്‍കുമാര്‍ ഇ.സി. സഭ്യമല്ലാത്ത രീതിയില്‍ ഉള്ള വാക്കുകള്‍ ഉച്ചത്തില്‍ സംസാരിച്ചുവെന്നും അസഭ്യച്ചുവയോടെ ഇവരോട് സംസാരിച്ചുവെന്നും ഈ സമയം അരുണ്‍കുമാര്‍ മദ്യപിച്ച നിലയില്‍ ആയിരുന്നുവെന്നും വിശ്വാസമായിട്ടുള്ളതായും പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ്

ഓഫീസര്‍ അരുണ്‍കുമാര്‍ ഇ.സിയുടെ ഈ പ്രവൃത്തി നിയമവിരുദ്ധവും ഗുരുതരമായ അച്ചടക്ക ലംഘനവും സ്ത്രീത്വത്തോടുള്ള അവഹേളനവും ആകയാല്‍ 1960ലെ കേരളാ സിവില്‍ സര്‍വീസ്(തരം തരിക്കല്‍, നിയന്ത്രണം, അപ്പീല്‍) ചട്ടങ്ങള്‍ പ്രകാരം കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ അരുണ്‍കുമാര്‍ ഇസി(പെന്‍ നമ്പര്‍ 184597)യെ അന്വേഷണ വിധേയമായി ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തില്‍ സര്‍വ്വീസില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി ഇതിനാല്‍ ഉത്തരവാകുന്നു. വേലവിലക്ക് കാലയളവില്‍ നിയമപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് ഇയാള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

 

Tags: മദ്യത്തിനൊപ്പം' ?തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞഎക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)ANWESHANAM NEWSEXCISE ISSUEKANJIRAPPALLY EXCISE RANGELIQUREPRIVENTIVE OFFICER ARUN KUMAR ECWOMEN CIVIL EXCISE OFFICER NEENA KA'മദ്യത്തിന് എതിരേയല്ല

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies