ഇരിട്ടിയിൽ സ്ത്രീധനം നൽകിയത് കുറഞ്ഞു പോയി എന്നും പെണ്ണിന് സൗദര്യം ഇല്ലന്നും ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടിൽ പീഡനം. പരാതിയും ആയി ചെറുവത്തൂർ പെരുമ്പട്ട സ്വദേശി നീതു രംഗത്ത്. പരാതിയുടെ അടിസ്ഥനത്തിൽ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ കരിക്കോട്ടക്കരി പൊലീസ് കേസെടുത്തു. ഭർത്താവ് ലിന്റ് ടോമി, ലിന്റിന്റെ പിതാവ് ടോമി, അമ്മ ലില്ലി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
നീതുവും ലിന്റ് ടോമിയും 2021ലാണ് വിവാഹിതരായത്. കല്യാണം കഴിച്ച വന്ന അന്ന് മുതൽ പ്രശ്നം ആയിരുന്നെന്നും ക്രൂരമായ പീഡനത്തിന് താൻ ഇരയായിട്ടുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞു. പീഡനം സഹിക്കവയ്യാതെ പീഡന വിവരം സഹോദരനെ വിളിച്ച് സംസാരിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നു.
തനിക് മറ്റാരോ ആയി അവിഹിതം ഉണ്ടെന്ന് ആരോപിച്ചാണ് ഉപദ്രവിക്കുന്നതെന്നും തന്നെ കാണാൻ കുരങ്ങിനെ പോലെ ആണെന്ന് പറഞ്ഞ് അധിക്ഷേപിക്കാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. തനിക് ഭക്ഷണം പോലും നല്കാറില്ലെന്നും മർദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്യാറുണ്ടായിരുന്നെന്നും നീതു പോലീസിനോട് പറഞ്ഞു. കൊന്നുകെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഇവർക്ക് രണ്ട് വയസ്സുപ്രായമുള്ള കുട്ടിയുണ്ട്. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി പറഞ്ഞയക്കുകയായിരുന്നു. എന്നാൽ വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
















