മലയാള സിനിമയിലെ നിത്യഹരിത നായികയാണ് ഷീല. ഒരുകാലത്ത് മലയാള സിനിമയുടെ തിരക്കേറിയ നായിക നടിയായിരുന്നു ഇവർ. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല. ഷീലക്ക് മകനാണ് ഉള്ളത്. സിനിമാ അഭിനയത്തിൽ നിന്നും നടി ഇടവേള എടുത്തത് മകൻ ജോർജ് വിഷ്ണുവിനു വേണ്ടിയാണ്. ഇപ്പോഴിതാ താൻ മകനെ 9 മാസം ഗർഭം ധരിച്ചിരുന്ന സമയത്ത് പോലും സിനിമയുടെ ഷൂട്ടിങ്ങിന് പോയിരുന്നുവെന്ന് പറയുകയാണ് ഷീല. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാൻ 9 മാസം ഗർഭിണിയായിരുന്ന സമയം. അന്ന് ഞാനും മധു സാറും ഒരു സിനിമയിൽ സോങ് സീനിൽ അഭിനയിക്കാൻ ഉണ്ടായിരുന്നു. എന്റെ വയർ വലുതാണ്. സാരി കൊണ്ട് ഞാൻ മറച്ചു. മധു സാറിനും വലിയ വയറുണ്ട്. ഞങ്ങൾക്ക് കെട്ടിപ്പിടിക്കാൻ പറ്റില്ല. അതിനാൽ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയാണ് ആ പാട്ടിൽ മുഴുവൻ. അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മകൻ ജനിച്ചു. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഞാൻ വീണ്ടും അഭിനയിക്കാൻ പോയി. തീർത്ത് കൊടുക്കേണ്ട സിനിമകളുണ്ടായിരുന്നു. അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. കട്ടിലിൽ നിന്ന് നീ എഴുന്നേൽക്കാൻ പാടില്ല. അവസാന നാളുകളിൽ നീ കഷ്ടപ്പെടുമെന്ന് അമ്മ പറഞ്ഞു. പക്ഷെ ഞാൻ പോയില്ലെങ്കിൽ പ്രൊഡ്യൂസർ കഷ്ടപ്പെടും. അത് കൊണ്ട് താൻ പോയി,’ ഷീല പറഞ്ഞു.
ചെമ്മീൻ സിനിമയിൽ അഭിനയിച്ചതിന് അന്ന് 5 പവൻ വരുന്ന ഗോൾഡ് മെഡൽ പുരസ്‌കാരമായി ലഭിച്ചിരുന്നുതായും നടി പറഞ്ഞു. നായിക, നായകൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ 4 പേർക്കാണ് അവാർഡ് നൽകിയിരുന്നതെന്നും ആ ഗോൾഡ് അന്ന് തന്നെ ഉരുക്കി സ്വർണ മാലയാക്കിയെന്നും ഷീല പറഞ്ഞു.
















