കാസർകോഡ് റോഡരികിൽ നിൽക്കുകയായിരുന്ന പതിനാറുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം എന്നാണ് പരാതിയിൽ പറയുന്നത്.
ബസ് സ്റ്റോപ്പിൽ പതിനാറുകാരനായ വിദ്യാർത്ഥി ബസ് കാത്തുനിൽക്കുകയായിരുന്നു. പെട്ടന്ന് പ്രതി സ്കൂട്ടറുമായി വിദ്യാർത്ഥിയുടെ അടുത്ത് എത്തുകയും വഴി ചോദിക്കുകയും ചെയ്തു. വഴി കൃത്യമായി പറഞ്ഞു നൽകിയെങ്കിലും ഇയാൾക്ക് അത് തൃപ്തിയായില്ല. തുടർന്ന് വഴി കാണിക്കാൻ കൂടെ വരുമോ എന്ന ചോദിച്ച് വിദ്യാർത്ഥിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാർത്ഥി ഭയന്ന് അക്രമിയെ ഹെൽമെറ്റ് കൊണ്ടടിച്ച് ഓടി രക്ഷപെടുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാർത്ഥി മാതാപിതാക്കളോട് വിവരം പറയുകയും അവർ ഉടൻ തന്നെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തു.
















