‘ടൂറിസ്റ്റ് ഫാമിലി’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അബിഷന്‍ ജീവിന്ത് വിവാഹിതനായി. അഖില ഇളങ്കോവന്‍ ആണ് വധു. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിലായിരുന്നു വിവാഹം നടന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് തലേദിവസം ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി.
ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- റിലീസ് ഇവന്റിലാണ് ഇരുവരുടേയും പ്രണയം പരസ്യമായത്. അഖിലയെ അബിഷന്‍ വേദിയില്‍വെച്ച് പ്രൊപോസ് ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശശികുമാര്‍, ശിവകാര്‍ത്തികേയന്‍, സിമ്രന്‍, അനശ്വര രാജന്‍ തുടങ്ങിയ താരങ്ങളും മറ്റ് സംവിധായകരും നിര്‍മാതാക്കളും മടക്കം നിരവധിപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
‘ടൂറിസ്റ്റ് ഫാമിലി’ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. പിന്നാലെ, അബിഷന്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മദന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അബിഷന്‍ പ്രധാനവേഷത്തിലെത്തുന്നത്. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക.
















