മികച്ച ശമ്പളത്തിൽ ഒരു ജോലി ആയാലോ ? നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിലിവുള്ള ഒഴിവുകളിലേക്കും ബാക്ക് ലോഗ് നികത്തുന്നതിനുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ,അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്) തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള റെഗുലർ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (ഫിനാൻസ്) ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 30 വയസ്സ് ആൺ ഉയർന്ന പ്രായ പരിധി. ഒമ്പത് ഒഴിവുകളാണ് ഈ പോസ്റ്റിലേക്ക് നിലവിലുള്ളത്. 56,100 രൂപ മുതൽ 1,77500 വരെ ഈ തസ്തികയിലുള്ളവർക്ക് ശമ്പളം നേടാം.
അക്കൗണ്ടന്റ്,സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് nhai.gov.in എന്ന ദേശീയപാതാ അതോറിട്ടിയുടെ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 15 (15-12-2025) ആണ്.
















