സിനിമ പ്രേമികൾക്ക് ഭാഷയൊരു പ്രശനമല്ല , അങ്ങനെയെങ്കിൽ ഒരു ആസാമീസ് സംഗീത ചലച്ചിത്രത്തെ കുറിച്ച് പറയാം.. പ്രേക്ഷകരെ മുഴുവനും കരയിക്കുകയും രസിപ്പിക്കുകയും ചെയ്ത നടൻ സുബിൻ ഗാർഗിന്റെ റോയ് റോയ് ബിനാലെ ( കണ്ണീർ ഇപ്പോഴും ഒഴുകുന്നു)
ആരാണ് സുബിൻ ഗാർഗ് ..കേട്ട് പരിചയം തോന്നുന്നുണ്ടോ”? സിനിമാപ്രേമികളെ മുഴുവനും തന്റെ മ്യൂസിക്കൽ ചിത്രത്തിന്റെ മായാജാലത്തിൽ കുരുക്കിയിട്ട് മരണത്തിലേക്ക് നടന്നകന്ന നടൻ.
അകാലത്തിൽ അന്തരിച്ച ആസാമീസ് ഗായകനും നടനുമായ സുബിൻ ഗാർഗ് അന്ധസംഗീതജ്ഞനായി അഭിനയിച്ച ചിത്രമാണ് റോയ് റോയ് ബിനാലെ. ഒരാഴ്ചത്തേക്കുള്ള മുഴുവൻ ടിക്കറ്റും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞ ഒരു ചിത്രം. റോയ് റോയ് ബിനാലെയുടെ ആദ്യ ദിവസത്തെ കളക്ഷൻ 1.53 കോടി രൂപ. ദിവസേനെ 7 പ്രദർശനങ്ങൾ നിശ്ചയിച്ചിട്ടും ഒരാഴ്ച്ചത്തേയ്ക്കുള്ള മുഴുവൻ ടിക്കറ്റും ഒറ്റ ദിവസം കൊണ്ട് തീർന്നു .
എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത….
രാജേഷ് ഭൂയാൻ സംവിധാനം ചെയ്ത ആസാമീസ് സംഗീത പ്രണയ നാടകമായ റോയി റോയി ബിനാലെയിൽ, കഥ എഴുതിയതും പരേതനായ സുബീൻ ഗാർഗാണ്. സെപ്റ്റംബറിൽ അദ്ദേഹം മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമാണിത്.
ഭീകരതയുടെ മുറിവുകളിൽ നിന്ന് കരകയറുന്ന ഒരു പ്രദേശത്തിന്റെയും അന്ധനായ ഒരു കലാകാരനെ ചുറ്റിപ്പറ്റിയുള്ളതുമായ ഒരു സംഗീത പ്രണയകഥയായിട്ടാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അസമിൽ നിന്നുള്ള ബഹുമുഖ പ്രതിഭയായ ഇന്ത്യൻ ഗായകൻ, സംഗീതസംവിധായകൻ, നടൻ, ആസാമീസ്, ബംഗാളി, ബോളിവുഡ് സിനിമകളിലെ പ്രവർത്തനങ്ങളിലൂടെ പ്രശസ്തൻ.
2025 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ മരണശേഷം 2025 ഒക്ടോബർ 31 ന് മരണാനന്തരം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാന ചിത്രമാണ് റോയി റോയി ബിനാലെ. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ കൂടി ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
1972 നവംബർ 18 ന് അസമിലെ ജോർഹട്ടിൽ അദ്ദേഹം ജനിച്ചു. ഗായകനായി കരിയർ ആരംഭിച്ച അദ്ദേഹം അസമീസ്, ബംഗാളി, ഹിന്ദി എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി 50-ലധികം സിനിമകളിൽ പാടിയിട്ടുണ്ട്.
15-ലധികം സിനിമകൾക്ക് സംഗീത സംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2000-ൽ പുറത്തിറങ്ങിയ ആസാമീസ് ചിത്രമായ ഹിയ ദിയ നിയയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
സംഗീതസംവിധായകൻ എന്ന നിലയിലും ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ജോർഹട്ടിലെയും കരിംഗഞ്ചിലെയും നിരവധി സ്കൂളുകളിൽ പഠിച്ചു. സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബി. ബോറൂഹ് കോളേജിലെ ബാച്ചിലർ ഓഫ് സയൻസ് ബിരുദം ഉപേക്ഷിച്ചു.
സിംഗപ്പൂരിൽ സെപ്റ്റംബർ 19 ന് കടലിൽ നീന്തുന്നതിനിടെ നിഗൂഢ സാഹചര്യത്തിലാണ് ഗാർഗ് മരിച്ചത്. “കടൽ വളരെ വിശാലമാണ് എനിക്ക് നീന്താൻ കഴിയുമോ?’ ഈ ഡയലോഗും ഈ ചിത്രത്തിലുണ്ട് .
















