പ്രമുഖ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ഒരാളാണ് അമല ഷാജി. ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും നിരവധി ഫോള്ളോവെഴ്സുള്ള ആളുകൂടിയാണ് അമല. താരത്തിന് ഹേറ്റേഴ്സും ഒട്ടും കുറവല്ല. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാൻ ഓഡിഷനുകൾക്ക് പങ്കെടുത്ത അനുഭവം പങ്കുവെയ്ക്കുകയാണ് അമല ഷാജി.
കഴിഞ്ഞ മൂന്ന് വർഷമായി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അവസാന നിമിഷമാണ് സിനിമ കൈവിട്ട് പോകുന്നതെന്നും അമല ഷാജി പറഞ്ഞു. 2023ൽ വലിയൊരു പ്രൊജക്ടിന്റെ ഓഡിഷന് ക്ഷണം വന്നതായും അമല ഷാജി വെളിപ്പെടുത്തി. എന്നാൽ ഇതിന്റെ ബാക്കി വിവരങ്ങൾ അമല വ്യക്തമാക്കിയിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമല ഷാജി.
അമല ഷാജിയുടെ കുറിപ്പിന്റെ പൂർണരൂപം – ‘‘കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. സത്യം പറഞ്ഞാൽ, അവയിൽ പലതും 90% പാസായി. പക്ഷേ എന്ത് പറയാൻ… ചിലപ്പോൾ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാറില്ല. ജീവിതത്തിൽ ശരിയായ സമയത്ത് ഇതിലും വലിയ സൗഭാഗ്യങ്ങൾ ലഭിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് അതിൽ സങ്കടമില്ല. കാരണം കഴിഞ്ഞ 6 വർഷമായി നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ സ്നേഹവും പിന്തുണയും എനിക്ക് വളരെ വിലപ്പെട്ടതാണ്. അതിനുള്ള നന്ദി എനിക്ക് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ പ്രാർത്ഥനകളും പിന്തുണയും എന്നെ ഇത്രയും ദൂരം എത്തിച്ചു, ഇനിയത് എന്നെ എവിടെയെത്തിക്കുമെന്ന് കാത്തിരുന്ന് കാണാം.
എന്നാൽ, 2023-ൽ എന്നെ ശരിക്കും സന്തോഷിപ്പിച്ച ഒരു ഓഡിഷൻ മെയിൽ വന്നിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു പ്രോജക്ടിന്റെ ഓഡിഷന് അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞത് ഒരിക്കലും മറക്കില്ല.’’– അമല ഷാജിയുടെ വാക്കുകൾ. മലയാളി സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ നിരവധി ആരാധകരുള്ള താരമാണ് അമല ഷാജി. തിരുവനന്തപുരം സ്വദേശിയായ അമലയ്ക്ക് ഇൻസ്റ്റഗ്രാമിൽ 42 ലക്ഷം ഫോളോവര്‍മാരുണ്ട്. ലിപ് സിങ്ക് വിഡിയോകളിലൂടെയും ഡാൻസ് വിഡിയോകളിലൂടെയുമാണ് അമല ജനപ്രീതി നേടിയത്.
















