മുളയ്ക്കാൻ തുടങ്ങിയ മൂപ്പെത്തിയ തേങ്ങയുടെ ഉള്ളിൽ രൂപപ്പെടുന്ന, ഭക്ഷ്യയോഗ്യമായ ഗോളാകൃതിയിലുള്ള ഭാഗമാണ് തേങ്ങാ പൊങ്ങ്. ആൻ്റിവൈറൽ, ആൻ്റിബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ എളുപ്പത്തിൽ ലഭ്യമാണ് ഇത്. എന്നാൽ ഈ തേങ്ങാ പൊങ്ങ് കൊണ്ട് ഒരു ഷെയ്ക്കിൻ്റെ റെസിപ്പി നോക്കിയാലോ.
ചേരുവകൾ
പൊങ്ങ് 1
പാൽ 1 കപ്പ്
പഞ്ചസാര 2 ടീസ്പൂൺ
വിപ്പിങ് ക്രീം 2 സ്പൂൺ
തയ്യാറാകുന്ന വിധം
ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കണം. പാൽ ഫ്രീസറിൽ വച്ചതായിരിക്കണം. അടിച്ചെടുത്തത് ഒരു ഗ്ലാസിൽ ഒഴിച്ച് മീതെ ക്രീം ഇട്ടു കൊടുക്കണം. നല്ല രുചിയുള്ള ഷെയ്ക്ക് റെഡി. ഇനി കഴിച്ചോളൂ…
















