പങ്കാളി നുണ പറയുന്നത് തനിക്ക് തീരെ സഹിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. തെറ്റ് സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകുമെന്നും എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും തമന്ന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം മനസുതുറന്നത്.
‘എനിക്ക് നുണ പറയുന്നത് തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിന് എനിക്ക് പ്രശ്‌നമില്ല. അതിന് പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍പോലും അത് മറച്ചുവെക്കാന്‍ ചിലപ്പോള്‍ സഹായിക്കും. എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ആളുകള്‍ മുഖത്ത് നോക്കി കള്ളം പറയുമ്പോള്‍ എനിക്ക് ദേഷ്യം പിടിക്കും. നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഞാന്‍ വിഡ്ഢിയാണെന്ന് കരുതുന്നതാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന കാര്യം,’ തമന്ന പറഞ്ഞു.
കുറച്ചുനാളുകള്‍ക്കുമുന്‍പാണ് നടന്‍ വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന വേര്‍പെടുത്തിയത്.
ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം നീണ്ട പ്രണയബന്ധമാണ് ഇരുവരും അവസാനിച്ചത്. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്.
















