റെയില്‍വേയിൽ ജോലി തേടുന്നവർക്കായിതാ സുവർണ്ണാവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോട്ട് മെറ്റീരിയല്‍ സൂപ്രണ്ടന്റ്, കെമിക്കല്‍ അന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ വര്‍ഷം ആകെ 2569 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2026 ജനുവരി 1 അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 36 വയസ്സുമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ ലെവല്‍ 6 അനുസരിച്ച് 35,400 അടിസ്ഥാന ശബളം ലഭിക്കും. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 40,000 മുതല്‍ 50,000 വരെയാണ് മൊത്തം പ്രതിമാസ ശബളം.
അപേക്ഷിക്കാനായി ആദ്യം, rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ഒഴിവ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം നിങ്ങളുടെ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ കണ്‍വര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക.
















