കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ അവരുടെ റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പരിശീലനത്തിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമമൂല്യനിർണ്ണയ (Participatory Rural Appraisal – PRA) പരിപാടി നവംബർ 1-ന് കുരുന്നല്ലിപാളയം ഗ്രാമത്തിൽ സംഘടിപ്പിച്ചു. ഗ്രാമവാസികളും വിദ്യാർത്ഥികളും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.
പിആർഎ പ്രവർത്തനത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ മാട്രിക്‌സ് റാങ്കിംഗ്, സീസണൽ കലണ്ടർ, ഡെയിലി കലണ്ടർ എന്നീ ചാർട്ടുകൾ തയ്യാറാക്കി. ഇതിലൂടെ ഗ്രാമത്തിലെ പ്രശ്നങ്ങളുടെ തീവ്രത, കൃഷി സംബന്ധമായ സീസണൽ പ്രവർത്തനങ്ങൾ, കൃഷി ദിനചര്യകൾ എന്നിവ രേഖപ്പെടുത്തി പഠനവിഷയമാക്കി. ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ഗ്രാമജീവിതത്തെ നേരിട്ട് അറിയാനും, കൃഷിരീതികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ മനസ്സിലാക്കാനും അവസരം നൽകി.
പരിപാടി അമൃത കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സുധീഷ് മണാലിന്റെയും, മറ്റു അധ്യാപകരുടെയും മാർഗനിർദേശത്തോടെ വിദ്യാർത്ഥികളായ ആവണി രാജേഷ് , പൂജ ശ്രീ, ആകാശ് ജയചന്ദ്രൻ, സരന്യൻ കെ.വി, ആർ. ലക്ഷ്മി, നന്ദന ജെ., നന്ദന എ.എസ്., രാംപ്രിയ എം.എസ്., ആർ. ഗൗരി കൃഷ്ണ, കൃപ രാജ്, സാത്വിക എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രാദേശിക കർഷകർ വിദ്യാർത്ഥികളുടെ ഈ ശ്രമത്തെ പ്രശംസിക്കുകയും, ഇത്തരത്തിലുള്ള പ്രായോഗിക പഠനപരിപാടികൾ ഭാവിയിലും തുടർന്നുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
















