ഏറെ ആരാധകരുള്ള താരമാണ് നടി മോഹിനി. സിനിമയിൽ സജീവമായി നിന്ന താരം ഇടക്കാലത്ത് ഇടവേള എടുത്തിയിരുന്നു. ഇപ്പോഴിതാ മോഹിനി ക്രിസ്തുമതം സ്വീകരിച്ച വാർത്ത വീണ്ടും ചർച്ചയാകുകയാണ്.
ഇപ്പോഴിതാ വിഷയത്തിൽ തുറന്നു പറച്ചിലുമായി താരം രംഗത്ത് വന്നിരിക്കുകയാണ്. മതം മാറുന്നുവെന്ന് പറഞ്ഞപ്പോൾ ഭർത്താവിന് കുഴപ്പമില്ലായിരുന്നെന്നും ഒരു കാര്യത്തിൽ നിന്ന് മാറി പുതിയൊരു കാര്യം സ്വീകരിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
മോഹിനി പറയുന്നു;
മതം മാറുന്നുവെന്ന് പറഞ്ഞപ്പോൾ ഭർത്താവിന് കുഴപ്പമില്ലായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ഇനി ചിക്കനും മട്ടനും പാകം ചെയ്യുമല്ലോ എന്നാണ്. നിയന്ത്രിക്കുന്ന ഒരാൾ അല്ല തന്റെ ഭർത്താവെന്നും ഇന്ന് വരെയും തന്റെ ബാങ്ക് അക്കൗണ്ട് ഏതെന്നോ തന്റെയടുത്ത് എത്ര പെെസയുണ്ടെന്നോ ആഭരണങ്ങളുണ്ടെന്നോ അദ്ദേഹത്തിന് അറിയില്ല. താൻ മരിച്ചാൽ നിങ്ങൾ ഇതെല്ലാം അറിയണമെന്ന് പറഞ്ഞപ്പോൾ ബാങ്കിൽ നിന്നും ലെറ്റർ വന്നോളും ഇപ്പോൾ പറയേണ്ടെന്നാണ് പറഞ്ഞത്. താൻ മതം മാറി കുറെ കഴിഞ്ഞാണ് ഭർത്താവും ക്രിസ്തു മതം സ്വീകരിച്ചത്.
തനിക്ക് പള്ളിയിൽ ഒറ്റയ്ക്ക് പോകാൻ ഇഷ്ടമല്ലെന്നും ഞായറാഴ്ച എല്ലാവരും കുടുംബത്തോടൊപ്പം പള്ളിയിലേക്ക് വരുമ്പോൾ താൻ മാത്രമാണ് ഒറ്റയ്ക്ക് പോകുന്നത്. ഇപ്പോൾ ഭർത്താവ് ഭരത് വരാൻ തുടങ്ങി. ഒരു കാര്യത്തിൽ നിന്ന് മാറി പുതിയൊരു കാര്യം സ്വീകരിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ളതാണ്. അങ്ങനെയുള്ള താൻ മതം മാറണമെങ്കിൽ എന്തെങ്കിലും നടക്കണം. രാമായണം, മഹാഭാരതം, ഖുർആനും താൻ വായിച്ചു.
എന്നാൽ അവയിൽ ഒന്നിലും എന്ത് പ്രശ്നത്തിലും നിന്നെ വന്ന് രക്ഷിക്കുമെന്ന് പറയുന്നില്ല. എന്നാൽ ബെെബിളിൽ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ വായിച്ചു. ഇതോടെ ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോൾ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും ഇല്ലാതായി.
content highlight: Actress Mohini
















