സിബി മലയിൽ സംവിധാനം ചെയ്ത് 1998- ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ റീ റിലീസിന് ഒരുങ്ങുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻ മണി തുടങ്ങിയവർ തകർത്ത് അഭിനയിച്ചപ്പോഴും സിനിമയുടെ ക്രഡിറ്റ് മുഴുവൻ കൊണ്ടുപോയത് നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ആണ്.
ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവർ വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓര്‍മകളെ വീണ്ടും ജീവിപ്പിക്കാന്‍, ‘സമ്മര്‍ ഇന്‍ ബത്ലഹേം’ പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനഃസൃഷ്ടിക്കുന്നു. ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കാണ്. സിബി മലയില്‍- രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീരമായ റീ റിലീസിന് ഒരുങ്ങുന്നതിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവന്നു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. 4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാത്തിലുമാണ് റീ- റിലീസ്.
കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് ബാനറുകളുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നതാണ്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍, കോസ്റ്റ്യൂംസ്: സതീശന്‍ എസ്.ബി, മേക്കപ്പ്: സി.വി. സുദേവന്‍, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പ്രൊജക്ട് മാനേജ്‌മെന്റ്: ജിബിന്‍ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാര്‍ക്കറ്റിങ്: ഹൈപ്പ്, പിആര്‍ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: അര്‍ജുന്‍ മുരളി, സൂരജ് സൂരന്‍.
















