ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ മുമ്പ് കണ്ട റീൽസുകൾ വീണ്ടും കാണാൻ ബുദ്ധിമുട്ടേണ്ട കാര്യമില്ല. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വാച്ച് ഹിസ്റ്ററിക്ക് സമാനമായ ഒരു കിടിലൻ ഫീച്ചർ ഇൻസ്റ്റാഗ്രാം റീൽസിനും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഈ ‘വാച്ച് ഹിസ്റ്ററി’ ഓപ്ഷൻ ഉപയോഗിച്ച്, മുമ്പ് കണ്ട റീലുകൾ വളരെ എളുപ്പത്തിൽ തപ്പിയെടുത്ത് വീണ്ടും കാണാൻ കഴിയും.
ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഇൻസ്റ്റാഗ്രാമിന്റെ വെബ് പതിപ്പിലേക്ക് ഈ സൗകര്യം ഉടൻ എത്തും എന്നും പ്രതീക്ഷിക്കുന്നു.
വാച്ച് ഹിസ്റ്ററി എങ്ങനെ കണ്ടെത്താം?
- പ്രൊഫൈൽ പേജിലേക്ക് പോകുക: നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പേജ് തുറക്കുക.
- മെനു തിരഞ്ഞെടുക്കുക: സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള, മൂന്ന് തിരശ്ചീന വരകളുള്ള (☰) മെനു ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- യുവർ ആക്റ്റിവിറ്റി തിരഞ്ഞെടുക്കുക: തുറന്നു വരുന്ന ഓപ്ഷനുകളിൽ നിന്ന് ‘യുവർ ആക്റ്റിവിറ്റി’ ടാപ്പ് ചെയ്യുക.
- വാച്ച് ഹിസ്റ്ററി തിരഞ്ഞെടുക്കുക: ‘ഹൗ യു യൂസ് ഇൻസ്റ്റാഗ്രാം’ (How you use Instagram) എന്ന വിഭാഗത്തിന് താഴെയായി കാണുന്ന ‘വാച്ച് ഹിസ്റ്ററി’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- റീൽസുകൾ കാണുക: കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നിങ്ങൾ കണ്ട എല്ലാ റീൽസുകളുടെയും ലിസ്റ്റ് ഇവിടെ ലഭ്യമാകും.
ഫിൽട്ടറുകൾ ഉപയോഗിച്ച് തിരയൽ എളുപ്പമാക്കാം
വാച്ച് ഹിസ്റ്ററിയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള റീലുകൾ എളുപ്പത്തിൽ ഫിൽട്ടർ ചെയ്ത് കണ്ടുപിടിക്കാനുള്ള സൗകര്യവുമുണ്ട്.
പുതിയത് മുതൽ പഴയത് വരെ: ഏറ്റവും അവസാനം കണ്ട റീൽ ആദ്യം കാണുന്ന രീതിയിൽ ക്രമീകരിക്കാം.
തീയതി: ഒരു പ്രത്യേക തീയതി ശ്രേണിയിൽ നിങ്ങൾ കണ്ട റീലുകൾ മാത്രം ഫിൽട്ടർ ചെയ്ത് കാണാം.
ഓതർ നെയിമുകൾ: ഏതെങ്കിലും പ്രത്യേക അക്കൗണ്ടുകൾ (ഉദാഹരണത്തിന്, ഒരു സെലിബ്രിറ്റിയുടെയോ സുഹൃത്തിന്റെയോ) പോസ്റ്റ് ചെയ്ത റീലുകൾ മാത്രം തിരഞ്ഞു കാണാം.
ആവശ്യമില്ലാത്ത റീലുകൾ ഒഴിവാക്കാനുള്ള സൗകര്യം
നിങ്ങളുടെ വാച്ച് ഹിസ്റ്ററിയിൽ നിന്ന് ആവശ്യമില്ലാത്ത റീലുകൾ എടുത്തുമാറ്റാനും അവസരമുണ്ട്. ഇതിനായി, വാച്ച് ഹിസ്റ്ററി സ്ക്രീനിന്റെ മുകളിൽ വലത് ഭാഗത്തുള്ള ‘Select’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾക്ക് ഒഴിവാക്കേണ്ട റീലുകൾ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം.
content highlight: Instagram
















