ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിങ്ങി’ന്റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തുവിട്ടു.’നൂറ് രാജ്യങ്ങളില്‍ ചീത്തപ്പേര്. ലോകം എനിക്ക് നല്‍കിയത് ഒരേയൊരു പേര് – കിങ്’. ഈ ക്യാപ്ഷനോടെയാണ് ജന്മദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ കലക്കൻ അപ്‌ഡേറ്റ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരകമായ വയലന്‍സും ചോരക്കളിയുമാകും ചിത്രത്തിലുണ്ടാകുക എന്ന സൂചനയാണ് ടൈറ്റില്‍ റിവീല്‍ വീഡിയോ നല്‍കുന്നത്. പതിവുപോലെ സ്റ്റൈലിഷായാണ് കിങ് ഖാന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇതാദ്യമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത് എന്ന പ്രത്യേകതയും കിങ്ങിനുണ്ട്.
മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപികാ പദുക്കോണ്‍ അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ലിയോണ്‍: ദി പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
















