ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. അഭിനയമികവും താരത്തിന്റെ നിലപാടുകളുമാണ് ഇതിനാധാരം. ഇപ്പോഴിതാ തന്നെം ബിജെപിക്കാരനാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നിലവില്‍ 74 വയസുള്ള രജനികാന്ത് അഭിനയം നിർത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 46 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനുമൊത്തുള്ള വരുന്ന സിനിമയടക്കം നാല് ചിത്രങ്ങളിലേ അഭിനയിക്കൂ എന്നാണ് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
രജനികാന്തിന്റെ വാക്കുകളിങ്ങനെ..
എന്നെ ബിജെപിക്കാരനാക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. എനിക്ക് ബിജെപി ആകേണ്ട. തിരുവള്ളുവരേയും ബി ജെ പിക്കാരനാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബി ജെ പിയുടെ കെണിയില്‍ തിരുവള്ളുവരും താനും പെടില്ല.
content highlight: Rajanikanth
















