എൻജിനീയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശിയ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജിഇഇ) മെയിൻസ് 2026ൻറെ രജിസ്ട്രേഷൻ ആരംഭിച്ചു.
ജിഇഇ മെയിൻസ് ഒന്നാം ഘട്ട പരീക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.ac.in വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 27 വരെയാണ് സമയം.
രണ്ട് സെഷൻ ആയിട്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജിഇഇ മെയിൻ പരീക്ഷ നടത്തുന്നത്. ജിഇഇ ആദ്യ ഘട്ട പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ജിഇഇ രണ്ടാം ഘട്ട പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെയും നടക്കുമെന്നാണ് അറിയിപ്പ്.
സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഒക്ടോബർ 31 മുതലാണ് ആരഭിച്ചത്. രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ 2026 ജനുവരി അവസാന വാരം മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
content highlight: JEE Exam
















