കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് കപ്പലിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ ആദ്യം മുതൽ കരീബിയൻ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്.
















