ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ നിരവധി നടന്മാരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ ഒരു വെറൈറ്റി പിറന്നാളാശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ ഷറഫുദ്ദീൻ. നടന്റെ ഒപ്പം നിൽക്കുന്ന എഐ ചിത്രം പങ്കുവെച്ചാണ് ഷറഫുദ്ദീൻ ആശംസ അറിയിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി രസകരമായ കമൻറ്റുകൾ ആണ് ഷറഫുദ്ദീനു വരുന്നത്.
‘ജെമിനി ലോഗോ കാണാം ഇക്ക’, ‘നിങ്ങക്കു ആളു മാറി മച്ചാനെ…ഇതു നമ്മടെ അടുത്ത സലൂണിലെ ഡൽഹിക്കാരനാ’, ‘ഒരമ്മ പെറ്റ അളിയന്മാർ ആണെന്നെ പറയു’, ‘അളിയനാ എന്തോ എങ്ങനാ’, ‘ഇനി ഇതും AI ആണെന്ന് പറയും ചിലവൻമാർ’, എന്നിങ്ങനെ നീളുന്നു.
ഇന്ത്യയിലെ തന്നെ നിരവധി താരങ്ങൾ ഷാരൂഖിന് ആശംസകൾ അറിയിച്ചെങ്കിലും ഇതൊരു സ്പെഷ്യൽ ഐറ്റം തന്നെയായി പോയെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. അതേസമയം, ഷറഫുദ്ദീൻ നായകനായി എത്തിയ ‘ദി പെറ്റ് ഡിറ്റക്ടീവ്’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് ഇത്രയും നാളുകൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്നും 10 കോടി രൂപയും ആഗോളതലത്തിൽ 16 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്.പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിന് രാജേഷ് മുരുകേശൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.
















