കണ്ണൂർ: കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ഹാഷിം ആണ് മരണപ്പെട്ടത്. രാവിലെ ഏകദേശം 9.40ന് ആണ് സംഭവം നടന്നത്. കുഞ്ഞ് എങ്ങനെ കിണറ്റിൽ വീണുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.
കുളിപ്പിച്ചതിന് ശേഷം കുഞ്ഞിനെ കുളിമുറിയിലെ കല്ലിന് മുകളിൽ കിടത്തി വെച്ചിരിക്കുമ്പോഴാണ് അബദ്ധത്തിൽ താഴേക്ക് വീണതെന്നാണ് മാതാവായ മുബഷിറയുടെ മൊഴി. യുവതി സമീപവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
















