ദോഹ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോറിന്റെ മൂന്നാമത് ഗ്ലോബൽ വാർഷികാഘോഷം ഗൾഫ് രാജ്യങ്ങളിലുടനീളം ആചരിക്കുന്നു. ഖത്തർ, യു.എ.ഇ., ഒമാൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ശാഖകളിൽ നവംബർ മാസമൊട്ടാകെ വിവിധ ആഘോഷ പരിപാടികളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഗാർമെന്റ്സ്, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഗ്രോസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാകും.
ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ വിലക്കുറവുകൾ, മെഗാ പ്രമോഷനുകൾ, മനോഹരമായ ഇൻസ്റ്റോർ ഇവന്റുകൾ, എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിങ് അനുഭവം ഒരുക്കിയിട്ടുണ്ട്. സ്ഥാപിതമായതുമുതൽ ഉപഭോക്തൃ സംതൃപ്തിയും ഗുണമേന്മയും തന്നെയാണ് മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോറിന്റെ മുഖമുദ്ര.
ഉപഭോക്താക്കളുടെ സ്ഥിരമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിക്കുന്നതിനായാണ് ഈ വാർഷികാഘോഷം സംഘടിപ്പിച്ചതെന്ന് മാനേജ്മെന്റ് അധികൃതർ അറിയിച്ചു. നവംബറിൽ മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ – ഗൾഫിലെ വിശ്വസ്‌തമായ ഷോപ്പിങ് ലക്ഷ്യ സ്ഥാനമായി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.
















