തൃശൂർ: ദേശീയ പുരസ്കാരത്തെ പരിഹസിച്ച് മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനും നടനുമായ പ്രകാശ് രാജ്. ഫയൽസിനും പൈൽസിനുമാണ് പുരസ്കാരം ലഭിക്കുന്നതെന്നും പ്രകാശ് രാജ് വിമർശിച്ചു. ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുൻനിർത്തിയാണ് പ്രകാശ് രാജിന്‍റെ പരിഹാസം.
‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല’ എന്നാണ് പ്രകാശ് രാജ് പറഞ്ഞുവച്ചത്. ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ വിമർശനം. 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം.
















