ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് വറവട്ടൂർ പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. കൂടാതെ നിരവ ധി തെരുവുനായ്ക്കൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.ടർച്ചയായി നായ്ക്കളുടെ ആക്രമണം തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
ശനിയാഴ്ച വൈകുന്നേരം കാട്ടൂർ കാവ് ക്ഷേത്ര പരിസരത്താണ് ആക്രമണം ആരംഭിച്ചത്. ആദ്യം കുഞ്ചു നായർ എന്ന പ്രദേശവാസിയെ തെരുവുനായ് കടിക്കുകയായിരുന്നു. പിന്നാലെ നായ അക്രമാസക്തമായി ഓടിനടന്ന് വറവട്ടൂർ കോളനിയിലെ കൊല്ലേരിപ്പടി മണികണ്ഠന്റെ മകൻ കണ്ണൻ, വേലായുധന്റെ മകൻ കുട്ടൻ, പള്ളത്തു വീട്ടിൽ കുട്ടന്റെ ഭാര്യ വനജ എന്നിവരെയും കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഇതിനിടെ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തുകൊണ്ടിരുന്ന വറവട്ടൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അസ്ലം (ബാവ) നേരെയും പട്ടി ആക്രമിക്കാൻ പാഞ്ഞെത്തിയെങ്കിലും അദ്ദേഹം വാഹനം ഉപേക്ഷിച്ച് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചെങ്കിലും വേണ്ട നടപടി കൾ കൈക്കൊണ്ടില്ലെന്ന് പരാതിയും പ്രദേശവാസികൾക്കിടയിലുണ്ട് .
















