ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വലിയ തുക പിൻവലിച്ചു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്താണ് സത്യം? ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചു എന്ന അവകാശവാദം ശെരിയാണോ? എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥ?
ഇന്ത്യ ബ്രിട്ടനിൽ നിന്ന് 500 ബില്യൺ പൗണ്ട് നിക്ഷേപം പിൻവലിച്ചു എന്ന് പറയുന്ന ഒരു വീഡിയോ ആണ് പ്രധാനമായും പ്രചരിച്ചത്. ചില റിപ്പോർട്ടുകൾ പറയുന്നത്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ത്യയെ വിമർശിച്ചതിനാലാണ് ഈ നീക്കം എന്നായിരുന്നു.
എന്നാൽ, ഇന്ത്യാ ഗവൺമെന്റ് അത്തരമൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചു. അതായത് ഇതൊരു വ്യാജവാർത്തയാണ്. വാസ്തവത്തിൽ, 2025 ഒക്ടോബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ,
ഇരു രാജ്യങ്ങളും സാങ്കേതികവിദ്യ, കാലാവസ്ഥാ നവീകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ വലിയ വ്യാപാര, നിക്ഷേപ കരാറുകൾ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ വ്യാജപ്രചരണങ്ങൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ, ഇത്തരം വാർത്തകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെ കൃത്യത പരിശോധിക്കാൻ പൗരന്മാർക്ക് PIB ഫാക്റ്റ് ചെക്ക് യൂണിറ്റിനെ സമീപിക്കാം:
WhatsApp: +91 8799711259
Email: factcheck@pib.gov.in
ECI ‘Myth vs Reality’ Register: തിരഞ്ഞെടുപ്പ് സംബന്ധമായ വ്യാജവാർത്തകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Myth vs Reality’ എന്ന വിഭാഗം പരിശോധിക്കാവുന്നതാണ്.
















