ഏറെ ആരാധകരുള്ള താരമാണ് അജിത്ത്. തമിഴിലെ താരത്തിന്റെ പെർഫോമൻസിന് എന്നും 100ൽ 100 മാർക്കാണ്. എന്നാൽ ഇപ്പോഴിതാ ആരാധകൻ തൻ്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് താരം.
സെലിബ്രിറ്റികള്‍ ആരാധകരോട് എങ്ങനെ പെരുമാറണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പത്രക്കാരുടെ ചോദ്യത്തിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരനുഭവം നടൻ പങ്കുവെച്ചത്.
താരം പറയുന്നു;
ആരാധകൻ എൻ്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ട്. വാഹനത്തില്‍ കയറിയതിനു ശേഷം കൈയില്‍ നിന്നു ചോര വന്നു. അപ്പോഴാണ് ഞാൻ അക്കാര്യം ശ്രദ്ധിക്കുന്നത്. ആരാധകർ തൻ്റെ വാഹനം പിടിച്ചു നിർത്തി സെൽഫി എടുക്കാൻ താൻ ജനാല തുറന്ന് പുറത്തേക്ക് വരണമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സമയങ്ങളുണ്ട്.
മുറിവുണ്ടാക്കിയതിൻ്റെ പാടുകൾ കൈകളിലുണ്ട്. സെലിബ്രിറ്റികളെ തൊടാൻ ആഗ്രഹിക്കുന്ന ധാരാളം ആരാധകരുണ്ട്. 2005ലാണ് ഇക്കാര്യം സംഭവിക്കുന്നത്. ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. ധാരാളം ആളുകൾ കൈകൾ നീട്ടിപ്പിടിക്കാറുണ്ട്. ഒരു തവണ താൻ കൈകൊടുത്തിട്ട് കാറിൽ കയറി. പിന്നീട് എൻ്റെ കൈകളിലേക്ക് നോക്കിയപ്പോഴാണ് രക്തം വരുന്നതായി എനിക്ക് മനസ്സിലായത്.
content highlight: Actor Ajith
















