തിരുത്തിയാട്: വാഴയൂർ പഞ്ചായത്തിലെ വാഴ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വർഷങ്ങളായി പ്രധാന ഉപജീവനമാർഗമായി തുടരുന്ന വാഴകൃഷി ഇപ്പോൾ പന്നിശല്യം മൂലം തകർച്ചയിലേക്കാണ് നീങ്ങുന്നത്.
വിളവെടുക്കുന്നതിന് മുമ്പ് വരെ പന്നികളുടെ അക്രമണമാണ് കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. പുതുതായി നടുന്ന വാഴക്കന്നുകൾ മുതൽ പന്നികൾ ആക്രമിച്ച് വേരോടെ പിഴുത് അകകാമ്പ് തിന്നുകയാണ്. ഇതോടെ കൃഷി നിലങ്ങൾ നാശനിലയിലേക്കാണ് നീങ്ങുന്നത്.
ശല്യം ചെറുക്കാൻ കർഷകർ വയലുകൾ ചുറ്റി വേലികളും വലകളും കെട്ടിയെങ്കിലും അതും പര്യാപ്തമാകുന്നില്ല. ഇതിന് ചെലവും അധ്വാനവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പലരും കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്. പന്നികളോടൊപ്പം കുരങ്ങുകൾക്കും മുള്ളൻ പന്നികൾക്കും ഇപ്പോൾ വാഴപ്പാടങ്ങൾ ഇരയായി മാറിയിരിക്കുന്നു.
ശല്യം ചെറുക്കാൻ കർഷകർ വയലുകൾ ചുറ്റി വേലികളും വലകളും കെട്ടിയെങ്കിലും അതും പര്യാപ്തമാകുന്നില്ല. ഇതിന് ചെലവും അധ്വാനവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പലരും കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്.പന്നിയെ കൂടാതെ കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്.
ചേന, ചേമ്പ്, കപ്പ, മധുരക്കിഴങ്ങ്, തെങ്ങിൻ തൈകൾ തുടങ്ങി വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവ പോലും കൃഷി ചെയ്യാനാവാതെ കുഴങ്ങുകയാണ് നാട്ടുകാർ. കനത്ത നഷ്ടം സഹിച്ച് നിൽക്കാനാവാതെ കളം വിടാനൊരുങ്ങുകയാണ് കർഷകരിൽ അധികം പേരും.
വാഴ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് പ്ര ത്യേക സഹായമനുവദിക്കണമെന്നും പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണ ണമെന്നും വാഴയൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവെൻ ഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി. സി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. സി. മുഹമ്മദ് കുട്ടി, നിസാർ ചണ്ണയിൽ എന്നിവർ സംസാരിച്ചു.
















