നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരന്‍ നിര്‍വ്വഹിച്ചു. നവംബര്‍ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങിലൂടെയാണ് ഈ ചടങ്ങ് അരങ്ങേറിയത്. മല്ലികാസുകുമാരന്റെ ജന്മദിനവും കൂടിയായിരുന്നതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ചടങ്ങില്‍ കേക്കുമുറിച്ച് ജന്മദിനാശംസകള്‍ നേരുകയും ചെയ്തത് ചടങ്ങില്‍ ഏറെ കൗതുകമായി.
ചിത്രത്തിന്റെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കുകൊണ്ടു’ അനീഷ് രവി,ദിനേശ് പണിക്കര്‍, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകന്‍ ജീവന്‍ സോമന്‍,, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രഞ്ജി കുര്യാക്കോസ്, സംവിധായകന്‍ റോയ് പി. തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തവരില്‍ പ്രമുഖരാണ്. നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ വുഡ് ഹാക്കേഴ്‌സ് ടീം അംഗങ്ങളുടെ സാന്നിദ്ധ്യം ഏറെ കൗതുകമായി. ആദി മീഡിയാ, നിഷാപ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഡോ. ശ്രീകുമാര്‍( എസ്.കെ. മുംബൈ) ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഭക്തിയും, ഉദ്വേഗവും കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുള്‍പ്പടെ ഏഴുഗാനങ്ങളുണ്ട്. റിയാസ് ഖാന്‍, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീര്‍ പൂജപ്പുര രാധാകൃഷ്ണന്‍,,കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവര്‍ക്കൊപ്പം ബോളിവുഡ് താരം അന്‍സാറും പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം – കിഷോര്‍, ജഗദീഷ് ‘
പശ്ചാത്തല സംഗീതം -ഷെറി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; Mallikasukumaran performed the title launch of ‘Sree Ayyappan’
















