വൈക്കം: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്.
വൈക്കം നാനാടത്ത് ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പുത്തോട്ടയിലെ ഒരു സ്വകാര്യ കോളജിലേക്ക് ബൈക്കിൽ പോകുന്നതിനിടെ, മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇർഫാന്റെ ബൈക്ക് അതിൽ തട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ ഇർഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം ഇർഫാൻ മൻസിലിലെ നാസറിന്റെ മകനായ ഇർഫാൻ ബി.എസ്.സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയായിരുന്നു
















