കണ്ണമംഗലം: യുവസംരംഭകരുടെ സ്വപ്നമായി ഉയർന്നുവന്ന പുതിയ ഭക്ഷ്യനിർമാണശാല കത്തിച്ച സംഭവത്തിൽ പ്രതിയെ ഇതുവരെ കിട്ടിയില്ല.വാളക്കുട സ്‌റ്റേഡിയത്തിന് എതിർവശത്ത് പുതുതായി ആരംഭിക്കുന്ന ഇന്ത്യൻ മോഡേൺ ഫുഡ് എന്ന സ്ഥാപനമാണ് തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞ മാസം 20ന് ഉദ്ഘാടനം നടത്തുന്നതിന്റെ ഒരുക്കത്തിലായിരുന്നു.
സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തൊട്ടടുത്ത പുള്ളിപ്പാറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് സഥാപനത്തിൽ കയറി തീവച്ച് നശിപ്പിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചുക്കാൻ അജ്‌മൽ, ചുക്കാൻ ആസിഫ്, ചൊക്ലി അലി, എൻ.കെ.അലി എന്നിവരുടെ നേതൃത്വത്തിൽ ഒന്നരക്കോടിയോളം രൂപ ചെലവിലാണ് സ്‌ഥാപനം ആരംഭിക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
















