മഞ്ജു വാര്യര്‍ – ദിലീപ് ബന്ധം വേര്‍പിരിഞ്ഞാലും മലയാളികള്‍ ഏറ്റവും അധികം സ്നേഹിച്ച താര ദമ്പതികളായിരുന്നു ഇരുവരും. വേര്‍പിരിഞ്ഞതിന് ശേഷവും അവര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, അത് പിരിയാനുണ്ടായ കാരണത്തെ കുറിച്ചും പല തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഇപ്പോഴും അത് കേൾക്കാൻ മലയാളികൾക്ക് കൗതുകമുണ്ടെന്നുള്ളത് മറ്റൊരു സത്യം. അതേപോലെ മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും നടി സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.
മഞ്ജു വാര്യർക്ക് പ്രായം പിന്നിലോട്ടെന്നാണ് ആരാധകർ പറയാറുള്ളത്. ഈ ചർച്ചകൾ തുടങ്ങിയിട്ട് നാളുകുറെയായി നാൽപ്പത്തിയേഴുകാരിയായ മഞ്ജുവിനെ കാണാൻ ഇപ്പോഴും ഇരുപതുകാരിയെ പോലെയാണ്. എപ്പോഴും മഞ്ജു ഇങ്ങനെയായിരുന്നില്ല. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ നടിക്ക് പ്രായമായി എന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ വലിയ ട്രാൻസ്ഫൊർമേഷൻ മഞ്ജുവിന് വന്നു. താരം വളരെ സ്റ്റെെലിഷും കാഴ്ചയിൽ ചെറുപ്പവുമായി. തിളക്കമുള്ള ചർമ്മത്തോടെ മഞ്ജു പൊതുവേദികളിലും ക്യാമറയ്ക്ക് മുന്നിലും എത്തിയപ്പോൾ പലർക്കും അത്ഭുതമായി.
ചെറുപ്പം എങ്ങനെയാണ് മഞ്ജു നിലനിർത്തുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ മുഖത്തെക്കുറിച്ച് കോസ്മെറ്റോളജിസ്റ്റ് മരിയ കുർഷിദ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദ പെർസ്പെക്ടീവ് എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം. മഞ്ജു വാര്യരുടെ ചിരിയിലെ വ്യത്യാസത്തിന് കാരണം അവരുടെ കോൺഫിഡൻസാണ്. നാൽപതുകളിലെ തിരിച്ച് വരവാണ് അവരുടേത്. മെന്റൽ ഹെൽത്തും വർക്കൗട്ടുമെല്ലാം ഘടകമാണ്. എല്ലാവരും മഞ്ജു വാര്യരുടെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ചാണ് പറയാറ്. എത്ര പേർ അവർ ചെയ്യുന്ന വർക്കൗട്ടും ഡാൻസും പറയാറുണ്ട്.
അവർ ഒരു ഡാൻസറാണ്. എൻജോയ് ചെയ്ത് ഡാൻസ് ചെയ്യുന്ന ആളാണ്. അതാണ് പ്രധാനം. പിന്നെ അവർക്ക് മുഖം മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ അവർ ഫോളോ ചെയ്യുന്ന കാര്യങ്ങളുണ്ടാകുമെന്നും മരിയ കുർഷിദ് പറയുന്നു. ജിസേലിന്റെ ട്രാൻസ്ഫൊർമേഷൻ പോസിറ്റീവായി എടുക്കുന്നവരും നെഗറ്റീവായി എടുക്കുന്നവരരുമുണ്ട്. നമ്മുടെ കണ്ണിൽ നെഗറ്റീവായി തോന്നിയെന്ന് വെച്ച് അവർക്കത് തോന്നണമെന്നില്ല. അവർക്കതാണ് വേണ്ടത്. അവർ ഹാപ്പിയാണ്. ട്രാൻസ്ഫൊർമേഷനിൽ കോസ്മെറ്റിക് പ്രൊസീജിയേർസ് മാത്രമല്ല ഡയറ്റും വർക്കൗട്ടും വരുമെന്നും മരിയ കുർഷിദ് പറഞ്ഞു.
നയൻതാരയുടെ മുഖത്ത് പുരികത്തിൽ വന്ന മാറ്റത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. നയൻതാരയുടെ മാറ്റത്തിൽ കണ്ണടച്ച് നമുക്ക് പറയാൻ പറ്റുന്നത് ഐബ്രോയുടെ മാറ്റമാണ്. അതിന് പ്ലാസ്റ്റിക് സർജറിയിലൂട പോകണമെന്നില്ല. ഫില്ലറും ബോടോക്സും വേണമെന്നില്ല. ചെറിയൊരു പ്രൊസീജിയർ മുഖത്ത് വലിയ മാറ്റം കൊണ്ട് വരുമെന്നും മരിയ കുർഷിദ് പറഞ്ഞു. ശോഭനയെയും ഉർവശിയെയും കുറിച്ചും കോസ്മെറ്റോളജിസ്റ്റ് പറയുന്നു.
ഗ്രേസ്ഫുളായി പ്രായമാകുക. പ്രായമാകുന്നതിനെ തടുക്കാൻ പറ്റില്ല. പക്ഷെ പതിയെ ആക്കാം. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ട്രീറ്റ്മെന്റ് തുടങ്ങി പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാം. വയസായാൽ എന്താണ് പ്രശ്നം. ശോഭനയ്ക്ക് ഇപ്പോഴും നല്ല ഭംഗിയുണ്ട്. ഉർവശിക്കും സ്വാഭാവിക ഭംഗിയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
















